ഷാർജയിൽ അധ്യയനം പുനരാരംഭിക്കുന്നു: സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ പ​ഠ​ന​രീ​തി തെര​ഞ്ഞെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം

ഷാ​ർ​ജ: ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ഠ​ന​രീ​തി തി​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്ന് ഓ​പ്ഷ​നു​ക​ൾ ന​ൽ​കി. വീ​ട്ടി​ലി​രു​ന്ന് വി​ദൂ​ര​മാ​യി പ​ഠി​ക്കു​ക, സ്കൂ​ളി​ൽ പോ​കു​ക, അ​ല്ലെ​ങ്കി​ൽ വി​ദൂ​ര പ​ഠ​ന​വും ക്ലാ​സ് റൂം ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ധ്യാ​പ​ന​വും സം​യോ​ജി​പ്പി​ച്ചു​ള്ള പ​ഠ​ന​രീ​തി തി​ര​ഞ്ഞെ​ടു​ക്കു​ക എ​ന്നി​ങ്ങ​നെ മൂ​ന്നു അ​വ​സ​ര​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​തി​രോ​ധ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ന​ൽ​കാ​ൻ അ​തോ​റി​റ്റി അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തു​മെ​ന്ന് ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ലി അ​ൽ ഹൊ​സാ​നി മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. കൂ​ടാ​തെ, സ്കൂ​ളു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പി​ന്തു​ട​രാ​ൻ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധി​കാ​രി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു സം​യു​ക്ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്നും നേ​രി​ട്ടു​ള്ള പ​ഠ​നം പി​ന്തു​ട​ര​ണ​മെ​ന്നും ഡ​യ​റ​ക്ടർ മാ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.