ശക്തി തിയറ്റേഴ്‌സ് അബൂദബിയുടെ ആദരവ് ഏറ്റുവാങ്ങിയ വിദ്യാർഥികള്‍ സംഘാടകര്‍ക്കൊപ്പം
അബൂദബി: യു.എ.ഇ സർക്കാർ ഗോള്‍ഡന്‍ വിസ നൽകിയ 46 വിദ്യാർഥികളെ ശക്തി തിയറ്റേഴ്‌സ് അബൂദബി ആദരിച്ചു. എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലോണ ബ്രിന്നര്‍ ഉദ്ഘാടനം ചെയ്തു. ശക്തി പ്രസിഡന്‍റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. അബൂദബി മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പൽ എ.എം. ഷരീഫ്, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍, ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് റാഷിദ് പൂമാടം, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിര്‍മല്‍ എന്നിവര്‍ സംസാരിച്ചു. കേരള ബോര്‍ഡ് സിലബസ് പ്രകാരം ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര സമര്‍പ്പണത്തിനു കായികവിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.