ദുബൈ: മക്കൾക്ക് ‘വീട്ടുവിദ്യാഭ്യാസം’ തെരഞ്ഞെടുത്ത കുടുംബത്തെ യു.എ.ഇ വൈസ് പ്രസിഡൻ റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദ ർശിച്ചു. അബ്ദുൽ വാഹിദ് മുഹമ്മദ് അബ്ദുൽ അസീസിെൻറ നാല് മക്കളാണ് വീട്ടിൽനിന്ന് വിദ്യ അഭ്യസിക്കുന്നത്. ഇവരുടെ മാതാവാണ് ഇവർക്ക് അറിവ് പകർന്നു നൽകുന്നത്.
വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) 2018 മാർച്ചിൽ അവതരിപ്പിച്ച ‘റഹാൽ’ പദ്ധതിയുടെ ഭാഗമായാണ് ഇവർ കുട്ടികൾക്ക് വീട്ടിലെ വിദ്യാഭ്യാസം തെരഞ്ഞെടുത്തത്. പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാം 2018 സെപ്റ്റംബറിൽ ആരംഭിച്ചു. 2019 മാർച്ചിൽ പദ്ധതിയുടെ പരീക്ഷണ ഘട്ടം അവലോകനം ചെയ്യും. ശൈഖ് മുഹമ്മദ് കുടുംബവുമായി ആശയങ്ങൾ കൈമാറി. വീട് സ്കൂളായി മാറിയതിെൻറ അനുഭവങ്ങൾ അദ്ദേഹം കുട്ടികളോട് ചോദിച്ചറിഞ്ഞു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.