സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ റി​യാ​ദ് ദ​മ്മാം ജി​ദ്ദ പ്രോ​വി​ൻ​സു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടീ​ൻ​സ് സ്പാ​ർ​ക്കി​ന്​ തു​ട​ക്ക​മാ​യ​േ​പ്പാ​ൾ

സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ടീ​ൻ​സ് സ്പാ​ർ​ക്കി​ന് തു​ട​ക്കം

റി​യാ​ദ്: കൗ​മാ​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ പ്രോ​വി​ൻ​സു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ക്കേ​ഷ​ൻ പ്രോ​ഗ്രാം 'ടീ​ൻ​സ് സ്​​പാ​ർ​ക്കി'​ന് തു​ട​ക്കമായി. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം എ​സ്.​ഐ.​ഒ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ എ​സ്. മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ അ​ഹ്മ​ദ് നി​ർ​വ​ഹി​ച്ചു.

ആ​ത്മീ​യ​വും സ​ർ​ഗാ​ത്മ​ക​വു​മാ​യി ക​രു​ത്താ​ർ​ജി​ച്ച് വി​ശ്വാ​സ​വും മ​ത​ദ​ർ​ശ​ന​വും അ​ഭി​മാ​ന​ത്തോ​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന സം​ഘ​മാ​യി യു​വ​ത​ല​മു​റ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ട്ടി​വേ​ഷ​ന​ൽ പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ. ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പു​റ​മെ കാ​ണു​ന്ന നി​റ​മു​ള്ള കാ​ഴ്ച​ക​ള​ല്ല അ​ക​മേ​യു​ള്ള കാ​മ്പു​ള്ള ആ​ത്മാ​വി​നെ​യാ​ണ് നാം ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കൗ​മാ​ര വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 11 വ​രെ നീ​ളും. സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ മെം​ബ​ർ ന​ജ ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​വ​താ​ര​ക​യാ​യി​രു​ന്നു. സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ സൗ​ദി ര​ക്ഷാ​ധി​കാ​രി കെ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ടി.​കെ. സാ​ജി​ദ് പാ​റ​ക്ക​ൽ സ്വാ​ഗ​ത ഭാ​ഷ​ണം ന​ട​ത്തി. റൂ​ഹൈം മൂ​സ ഗാ​ന​മാ​ല​പി​ച്ചു. മു​ഹ​മ്മ​ദ് ഇ​ഹാ​ബ് ഖി​റാ​അ​ത്തും ജ​മീ​ൽ മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Students start with India Teens Spark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.