റിയാദ് എയർ സർവിസുകൾ വിപുലീകരിക്കുന്നു; ജിദ്ദ ഉൾപ്പെടെ മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ അന്താരാഷ്​ട്ര ശൃംഖല വിപുലീകരണത്തി​െൻറ ഭാഗമായി മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി പ്രഖ്യാപിച്ചു. സൗദിയിലെ പ്രമുഖ നഗരമായ ജിദ്ദ, സ്പെയിനിലെ മാഡ്രിഡ്, ബ്രിട്ടണിലെ മാഞ്ചസ്​റ്റർ എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ച നഗരങ്ങൾ.

നേരത്തെ പ്രഖ്യാപിച്ച ലണ്ടൻ, കെയ്‌റോ, ദുബൈ എന്നീ നഗരങ്ങൾക്ക് പുറമെയാണിത്. റിയാദിൽ നിന്ന് ആഗോള നഗരങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കമായാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. 2030-ഓടെ ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്​ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുക എന്നതാണ് റിയാദ് എയറി​െൻറ പ്രഖ്യാപിത ലക്ഷ്യം.

സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടിന് (പി.ഐ.എഫ്​) കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായാണ് റിയാദ് എയർ പ്രവർത്തിക്കുന്നത്. രാജ്യത്തെ ആഗോള വ്യോമയാന-ലോജിസ്​റ്റിക്സ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവർത്തനം. വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിലൂടെ അന്താരാഷ്​ട്ര യാത്രാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Riyadh Air expands services; three new destinations announced, including Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.