റാസല്‍ഖൈമ: ഉത്തരം പഠിക്കാത്തതിനാല്‍ പള്ളിക്കൂടത്തില്‍ കയറാത്ത വിദ്യാര്‍ഥിയുടെ അവസ്ഥയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നടനും എം.പിയുമായ ഇന്നസെന്‍റ്. അധ്യാപകര്‍ നിര്‍ദേശിക്കുന്ന പാഠഭാഗങ്ങള്‍ പഠിക്കാത്തതിനാല്‍ തല്ല് പേടിച്ച് കുട്ടികള്‍ പലരും ക്ളാസില്‍ കയറാറില്ല. ഇക്കാരണത്താല്‍ താനും പല ദിവസങ്ങളിലും സ്കൂളിലത്തെിയിരുന്നില്ല. കേരള സര്‍വകക്ഷി സംഘത്തിനെ കാണാനുള്ള അനുമതി നിഷേധത്തെയും പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെക്കുറിച്ചും ഇന്നസെന്‍റ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു. റാസല്‍ഖൈമയില്‍ ചേതനയുടെ വാര്‍ഷികാഘോഷത്തിനായാണ് അദ്ദേഹം യു.എ.ഇയിലത്തെിയത്.
ബി.ജെ.പിയില്‍ ബുദ്ധിയുള്ളവരുണ്ട്, സ്വന്തം പാര്‍ട്ടിയുടെ നിലപാടുകള്‍ തെറ്റായാലും പാര്‍ട്ടി പ്രവര്‍ത്തകരാരും പ്രതികരിക്കാറില്ല. നോട്ട് അസാധുവാക്കലിന്‍െറ ദുരന്തപരിണതിയെക്കുറിച്ച് ‘ബുദ്ധി’യുള്ള ബി.ജെ.പിക്കാരാരും രംഗത്ത് വരാത്തതിന് കാരണം ഇതാണ്. അവര്‍ അമര്‍ഷം ഉള്ളിലൊതുക്കുകയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും കള്ളപ്പണക്കാരെ കുടുക്കാനാണ് നോട്ട് പിന്‍വലിക്കലെന്നാണ് വിശദീകരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതിനുമപ്പുറമുള്ള ദുരിതമാണ് നാട്ടില്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത് അവധാനതയോടെയായിരിക്കണം. ഇതില്‍ മോദി സര്‍ക്കാറിന് ഗുരുതര പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും ഇന്നസെന്‍റ് ആരോപിച്ചു.
തന്‍െറ ചെറുപ്പകാലത്ത് അമേരിക്കയില്‍ നിന്ന് തങ്ങളുടെ ചര്‍ച്ചുകളിലെല്ലാം ഗുണമേന്മയുള്ള പാല്‍പ്പൊടിയത്തെിയിരുന്നു. ഇത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുക നിശ്ചിത കുടുംബത്തിലൂടെയാണ്. പാല്‍പ്പൊടി കലക്കി അര ലിറ്റര്‍ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നത്. താനടക്കമുള്ളവര്‍ ഇത് വാങ്ങാന്‍ ‘വരി’നില്‍ക്കുമ്പോള്‍ ‘നിശ്ചിത’ കുടുംബത്തിലെ അംഗവും പാല്‍ വാങ്ങാന്‍ ‘വരി’നില്‍ക്കുമായിരുന്നു. ഇത് കണ്ട് ക്യൂവില്‍ നില്‍ക്കുന്ന ‘മണ്ടന്മാരായ’ തങ്ങള്‍ ഈ കുടുംബത്തെ പുകഴ്ത്തുമായിരുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നിശ്ചിത’കുടുംബം പ്രയോഗിച്ച പൊടി കൈയാണ് നരേന്ദ്ര മോദിയുടെ അമ്മയെ ‘വരി’യില്‍ നിര്‍ത്തലെന്നും ഇന്നസെന്‍റ് പരിഹസിച്ചു. കേരള ജനത വിദ്യാഭ്യാസവും ചിന്താശേഷിയുള്ളവരുമാണെന്നും ഇത്തരം പൊടികൈകളൊന്നും ഇവിടെ വിലപ്പോവില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിനെ പിന്തുണച്ച പ്രമുഖ നടന്‍െറ നടപടി വ്യക്തിപരമാണെന്നും താര സംഘടനയായ ‘അമ്മ’യുടെ പിന്തുണ അതിനില്ളെന്നും മോഹന്‍ലാലിന്‍െറ വിവാദമായ ബ്ളോഗ് എഴുത്തിനെക്കുറിച്ച് അമ്മ പ്രസിഡന്‍റ് കൂടിയായ ഇന്നസെന്‍റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.