ഷാർജ: മരുഭൂമിയിലെ മണർകാട് എന്നറിയപ്പെടുന്ന ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ ദൈവാലയത്തിൽ നവംബർ 16ന് വിശുദ്ധ കുർബാനാനന്തരം ആദ്യഫലപ്പെരുന്നാൾ ആഘോഷിക്കും.
ഇടവക വികാരി ബിനു അമ്പാട്ട് അച്ചന്റെ അധ്യക്ഷതയിൽ സജി പി. ജോർജ് ജനറൽ കൺവീനറായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ.
ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച് രാത്രി 10 മണിയോടുകൂടി അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രോഗ്രാമുകളുടെ ക്രമീകരണം. വൈകീട്ട് 6.30ന് പൊതുസമ്മേളനത്തിനുശേഷം വിവിധ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ‘കലാവിസ്മയസന്ധ്യ’ നടത്തും.
പള്ളിയിലെ ഭക്തസംഘടനകളുടെയും കുടുംബ യൂനിറ്റുകളുടെയും നേതൃത്വത്തിൽ വിവിധ സ്റ്റാളുകളിലായി നാടൻ ഭക്ഷണ മേളയും നാടിന്റെ തനിമ വിളിച്ചോതുന്ന ഉൽപന്ന ലേലവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.