100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസൻസുകൾ നൽകി തുടങ്ങി

ദുബൈ: യു.ഇ.യിൽ പുതിയ കമ്പനികൾ തുടങ്ങുന്നവർക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച സർക്കാർ നടപടിക്ക്​ പിന്നാലെ എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ് സെറ്റപ്പ് കമ്പനിയിലൂടെ അക്ബർ എക്സ്പ്രസ്​ എന്ന സ്ഥാപനം 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കി. ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയാണ് അക്ബർ എക്സ്പ്രസ്​. കുറഞ്ഞ ചെലവിൽ കമ്പനിയുടെ പൂർണ ഉടമസ്ഥാവകാശം ലഭിച്ചതിൽ സന്തുഷ്​ടനാണെന്ന് കമ്പനി ഉടമ മുഹമ്മദ് അക്ബർ പറഞ്ഞു.

അതിവേഗം 100 ശതമാനം ഓഹരി ഉടമസ്ഥതയിൽ പ്രവാസിക്ക് സ്​ഥാപനം തുടങ്ങാൻ സംവിധാനമൊരുക്കിയതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന്​ എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ്​ സർവിസ് സെറ്റപ്പ് കമ്പനി ഉടമ ജമാദ് ഉസ്മാൻ പറഞ്ഞു.

Tags:    
News Summary - Started issuing licenses with 100% ownership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.