സ്രോ​ത​സ്സ് ഷാ​ർ​ജ നി​ർ​മി​ച്ച അ​ട്ട​പ്പാ​ടി നെ​ല്ലി​പ്പ​തി സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ലാ​ബ് കെ​ട്ടി​ടം

സ്രോ​ത​സ്സ് പ​ദ്ധ​തി​ക​ളു​ടെ കൈ​മാ​റ്റം മേ​യ്​ മൂ​ന്നി​ന്

ഷാ​ർ​ജ (യു.​എ.​ഇ): സ്രോ​ത​സ്സ് ഷാ​ർ​ജ നി​ർ​മി​ച്ച് ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മേ​യ്​ മൂ​ന്നി​ന്​ പ​രു​മ​ല​യി​ൽ ന​ട​ക്കും. 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി നെ​ല്ലി​പ്പ​തി സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ലാ​ബ് കെ​ട്ടി​ട സ​മു​ച്ച​യം, കൂ​ട്ടം​പേ​രൂ​രി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ന​ൽ​കു​ന്ന വീ​ട്​ എ​ന്നി​വ​യു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പ​രു​മ​ല സെ​ന്‍റ്​ പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ്​ പോ​ൾ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ദ്ധ​തി​ക​ളു​ടെ കൈ​മാ​റ്റ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് ആ​മ​യി​ൽ, അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി എ​ബ്ര​ഹാം, ഔ​ഷ​ധി ചെ​യ​ർ​പേ​ഴ്സ​ൻ ശോ​ഭ​ന ജോ​ർ​ജ്, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ന്മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ്​ ഡേ​വി​ഡ് വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​ജോ ക​ളി​ക്ക​ൽ, ട്ര​ഷ​റ​ർ മ​നോ​ജ് മാ​ത്യു, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഡോ. ​മ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Srothass Exchange of projects on May 3rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.