ഷാര്‍ജ: ഷാർജ സര്‍ക്കാറിെൻറ മേൽനോട്ടത്തിൽ യു.എ.ഇയിലെ പ്രവാസി തൊഴിലാളികള്‍ക്കായി മൂന്ന് മാസം നീളുന്ന കായികോല്‍സവം സംഘടിപ്പിക്കുന്നു. ‘ലേബര്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍’ എന്ന് പേരിട്ട മേളക്ക് അടുത്തമാസം തുടക്കമാകും. മല്‍സരവിജയികള്‍ക്ക് രണ്ടരലക്ഷം ദിര്‍ഹമിെൻറ സമ്മാനങ്ങളുമുണ്ടാകും.
ക്രിക്കറ്റ്, ഫുട്ബാള്‍, ഹോക്കി, ബാസ്കറ്റ് ബാള്‍, വോളിബാള്‍ എന്നിവയിലാണ് മല്‍സരം. കമ്പനികള്‍ക്ക് തൊഴിലാളികളുടെ ടീമുണ്ടാക്കി മല്‍സരിക്കാം. ടീമില്‍ പ്രമുഖരായ കളിക്കാരെ പുറമെ നിന്ന് ഉള്‍പ്പെടുത്താനും അനുവാദമുണ്ട്.
പ്രവാസി തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലപ്മെൻറ് അതോറിറ്റി, ഷാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍, റീച്ച് ടാര്‍ജറ്റ് സ്പോര്‍ട്സ് ഇവൻറ്സ് എന്നിവർ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ എമിറേറ്റുകളിൽ നിന്നുള്ള തൊഴിലാളികൾക്കും മത്സരത്തിൽ പങ്കുചേരാം. 20 മുതല്‍ 60 ടീമുകളെ വരെയാണ് വിവിധയിനങ്ങളില്‍ ഉള്‍പ്പെടുത്തുക.
ഡിസംബർ 28 മുതല്‍ എല്ലാവെള്ളിയാഴ്ചകളിലും ഷാര്‍ജ സ്പോണ്‍സ് കൗണ്‍സില്‍ ഗ്രൗണ്ടിലും, ഷാര്‍ജ നാഷണല്‍ പാര്ക്കിലുമായിരിക്കും മല്‍സരങ്ങളെന്ന് സംഘാടക സമിതിയിലെ താരിഖ് സലിം അല്ഖന്ബാഷി, അന്‍വര്‍, ജിനു ജലീല്‍ എന്നിവർ അറിയിച്ചു.മാര്‍ച്ചില്‍ മല്‍സരങ്ങളുടെ ഫൈനല്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 0504777088 എന്ന നമ്പറില്‍ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.