ഷാർജ: എമിറേറ്റിലെ അൽ ഇത്തിഹാദ് റോഡ്, അൽ വഹ്ദ റോഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ വേഗപരിധി കുറച്ചു. 100കി.മീറ്റർ ആയിരുന്ന വേഗ പരിധി 80കി.മീറ്ററായി കുറച്ചതായി ശനിയാഴ്ച ഷാർജ റോഡ് ഗതാഗത അതോറിറ്റി അധികൃതർ അറിയിച്ചു. ഷാർജ പൊലീസ് ജനറൽ കമാൻഡുമായി സഹകരിച്ചാണ് പരിഷ്കരണം നടപ്പിലാക്കിയത്. അൽ വഹ്ദ റോഡിൽ അബൂ ഷഗാറക്ക് അടുത്ത കവല മുതൽ ഇത്തിഹാദ് റോഡിലെ അൽ തആവുൻ പാലം വരെയുള്ള ഭാഗത്താണ് മാറ്റം നടപ്പിലാക്കുക. റോഡുകളിൽ ഗതാഗതം എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അതോറിറ്റി എക്സ് അക്കൗണ്ട് വഴി അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഷാർജ-ദുബൈ അതിർത്തിക്കും ദുബൈയിലെ അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 100 കി.മീറ്ററിൽ നിന്ന് 80 കി.മീറ്ററായി കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.