Posted On
date_range Updated On
date_range ആര്യക്ക് വീണ്ടും വെള്ളി, അപ്ലോണിയക്ക് വെങ്കലം
അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം. 100 മീറ്റർ ഒാ ട്ടത്തിൽ ആര്യ വെള്ളിയും 500 മീറ്റർ സൈക്ലിങ്ങിൽ അപ്ലോണിയ ജോർജ് വെങ്കലവുമാണ് തിങ്കളാഴ്ച നേടിയത്. ഇതോടെ മലയാളികൾ മൊത്തം അഞ്ച് മെഡലുകൾ നേടി.
കൊല്ലം ശാസ്താംേകാട്ട മനോവികാസിലെ ആര്യയുടെ രണ്ടാമത്തെ വെള്ളി മെഡലാണിത്. ശനിയാഴ്ച നടന്ന മത്സരത്തിൽ 200 മീറ്റർ ഒാട്ടത്തിലാണ് ആര്യ ആദ്യ വെള്ളി നേടിയത്. കോട്ടയ്ക്കാപ്പുറം അനുഗ്രഹ സ്പെഷൽ സ്കൂൾ വിദ്യാർഥിനിയായ അപ്ലോണിയ കോട്ടയം അമ്മയന്നൂർ ജ്യോതിഭവനിൽ ജോർജിെൻറയും ജോളിയുടെയും മകളാണ്. കോട്ടയം കുറുവിലങ്ങാട് സ്വദേശി സിസ്റ്റർ റാണിയാണ് പരിശീലക.
ശനിയാഴ്ച നടന്ന മത്സരത്തിൽ പാലക്കാട് ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂളിലെ എ. രാഹുൽ ഭാരോദ്വഹനത്തിൽ രണ്ട് വെങ്കലം കരസ്ഥമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.