മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ബ​ഹി​രാ​കാ​ശ കേ​ന്ദ്രം പ്ര​തി​നി​ധി സം​ഘം മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ക്കു​ന്നു

ബഹിരാകാശ കേന്ദ്രം പ്രതിനിധികൾ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി സന്ദർശിച്ചു

ബഹിരാകാശ കേന്ദ്രം പ്രതിനിധികൾ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി സന്ദർശിച്ചുദുബൈ: മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം(എം.ബി.ആർ.എസ്.സി) പ്രതിനിധി സംഘം മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി (എം.ബി.ആർ.എൽ) സന്ദർശിച്ചു. ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ എൻജി. സലീം അൽ മർറിയുടെ നേതൃതിലാണ് പുതുതായി തുറന്ന ലൈബ്രറിയുടെ പ്രത്യേകതകളും പ്രവർത്തനങ്ങളും അറിയുന്നതിനായി സന്ദർശനം നടത്തിയത്. ലൈബ്രറി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ മുർറിന്‍റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. ബഹിരാകാശ സംബന്ധിയായി ഗ്രന്ഥാലയത്തിൽ സൂക്ഷിച്ച പുസ്തകങ്ങളെ കുറിച്ച് സംഘം ചോദിച്ചറിയുകയും പരിശോധിക്കുകയും ചെയ്തു.

സാംസ്കാരിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്‍റെ പുതിയ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥക്ക് നേരിട്ടും അല്ലാതെയും കാര്യമായ പിന്തുണ നൽകുന്നതുമാണ് വിപുലമായ ഗ്രന്ഥാലയമെന്ന് അഹമ്മദ് അൽ മുർ സംഘത്തിന് മുന്നിൽ വിശദീകരിച്ചു. ലൈബ്രറിയിലെ വിവിധ സംവിധാനങ്ങളും പുസ്തക ശേഖരവും ബഹിരാകാശ കേന്ദ്രം പ്രതിനിധകൾക്ക് ഉദ്യോഗസ്ഥർ വിവരിച്ചുനൽകി. യു.എ.ഇയുടെ സാംസ്കാരിക രംഗം മെച്ചപ്പെടുത്തുന്നതിന് ലൈബ്രറി പ്രധാന പങ്ക് വഹിക്കുമെന്ന് സന്ദർശന ശേഷം എൻജി. സലീം അൽ മർറി പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ജൂണിലാണ് പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമായ ലൈബ്രറി തുറന്നത്. ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ദുബൈയുടെ പ്രകൃതി സൗന്ദര്യമായ ക്രീക്കിന്‍റെ തീരത്താണ് തുറന്നുവെച്ച പുസ്തക രൂപത്തിൽ ഇതിനായി കെട്ടിടം പണിതുയർത്തിയത്. 100കോടി ദിർഹം(2100കോടി രൂപ) ചിലവഴിച്ചാണ് വിജ്ഞാനദാഹികളുടെ ആഗ്രഹസഫലീകരണമായ കേന്ദ്രം നിർമാണം പൂർത്തിയാക്കിയത്. ഒരു ദശലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ 60ലക്ഷത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്.

Tags:    
News Summary - Space Center representatives visited Mohammed Bin Rashid Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.