കേരളത്തിന് പരിചിതമായ പേരാണ് ഖാലിദ് അൽ അമീരിയും സലാമ അൽ അമീരിയും. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടാൻ മത്സരിക്കുന്ന ദമ്പതികൾ. ഒരുപടി മുന്നിൽ ഖാലിദാണെങ്കിലും ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ ക്ലബ്ബിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് സലാമയും. രണ്ട് പേരുടെയും ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്, യൂ ട്യൂബ്, ടിക്ടോക് ഫോളോവേഴ്സിനെ ചേർത്ത് വെച്ചാൽ 6.5 മില്യണിന് മുകളിൽ വരും. ലോക പ്രശസ്തരായ ഇമാറാത്തി ഇൻഫ്ലുവൻസേഴ്സ് ദമ്പതികളുടെ മക്കളായ ഖലീഫയും അബ്ദുല്ലയും ഇപ്പോൾ സോഷ്യൽ മീഡിയ സ്റ്റാറുകളാണ്.
കേരളത്തിന് മറക്കാറായിട്ടില്ല ഇവരെ. ഒന്നര വർഷം മുൻപാണ് സലാമയും ഖാലിദും മലയാള നാടിെൻറ ഭംഗി ആസ്വദിക്കാനെത്തിയത്. കൊച്ചി കായലും മട്ടാഞ്ചേരിയും കേരളത്തിെൻറ ഭക്ഷ്യ വിഭവങ്ങളും മലയാളത്തിെൻറ സൗന്ദര്യവുമെല്ലാം ഇവർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. കൊച്ചിയിൽ ചായക്കട നടത്തി, അതിെൻറ വരുമാനം കൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കുന്ന വിജയനെയും ഭാര്യ മോഹനയെയും കാണാൻ ബാലാജി കോഫി ഹൗസിലുമെത്തി. കേരളത്തിെൻറ സ്നേഹം ആവോളം നുണഞ്ഞാണ് ദമ്പതികൾ യു.എ.ഇയിലേക്ക് മടങ്ങിയത്.
പ്രചോദനമാണ് സലാമ:
സലാമയും ഖാലിദും വെറും ഇൻഫ്ലുവൻസേഴ്സ് ദമ്പതികൾ മാത്രമല്ല. മറ്റുള്ളവർക്ക് പ്രചോദനവും പ്രോൽസാഹനവും നൽകുന്ന േവ്ലാഗർമാർ കൂടിയാണ്. സലാമയുടെ ജീവിതം തന്നെ ഇതിന് തെളിവാണ്. ജീവിതത്തിൽ ഒപ്പം കൂടിയ വെള്ളപ്പാണ്ടിനെ എങ്ങിനെ പോസിറ്റീവായി മുതലാക്കാം എന്നത് അവർ പറഞ്ഞുതരുന്നുണ്ട്. ചർമത്തിൽ ചെറിയൊരു പാടുണ്ടായാൽ കാമറക്ക് മുന്നിൽ വരാൻ മടിച്ചുനിൽക്കുന്നവർക്ക് മുന്നിൽ മാതൃക. തെൻറ വെള്ളപ്പാണ്ട് മറച്ചുവെക്കാതെ, വെറുക്കപ്പെടേണ്ട രോഗമല്ല ഇതെന്ന സന്ദേശവും അവർ നൽകുന്നുണ്ട്. കുടുംബത്തിലെ പല അംഗങ്ങളും ചർമ രോഗത്താൽ വലയുന്നവരാണ്. ഒരു സഹോദരിക്ക് സോറിയാസിസ്, മറ്റൊരാൾക്ക് എക്സെമ. സെൻസിറ്റീവ് സ്കിൻ ആയതിനാൽ മറ്റ് ക്രീമുകളൊന്നും ഫലിക്കാതെ വന്നതോടെ സ്വന്തമായി ക്രീം നിർമിക്കുന്നതിനെ കുറിച്ചും ആലോചന തുടങ്ങി. അങ്ങിനെയാണ് 'പീസ്ഫുൾ' എന്ന പേരിൽ ചർമസംരക്ഷണ ഉൽപന്നങ്ങൾ പുറത്തിറക്കിയത്. യു.എ.ഇയിലെ പ്രമുഖ ബ്രാൻഡായി ഇത് വളർന്നുകഴിഞ്ഞു.
പോസിറ്റീവ് ദമ്പതികൾ:
എപ്പോഴും പോസിറ്റീവിറ്റി പരത്തുന്ന ദമ്പതികളാണ് സലാമയും ഖാലിദും. ചിരിയും ചിന്തയും അറിവും പകരുന്ന വീഡിയോയാണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ സഞ്ചാരവും ഭക്ഷണ രീതികളുമെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഒരുമിക്കുന്നത് പ്രധാനമായും ടിക് ടോകിലാണ്. ഖാലിദ് ആൻഡ് സലാമ (khalidandsalama) എന്ന പേജിന് മൂന്ന് മില്യണിലേറെ കാഴ്ചക്കാരുണ്ട്. ടിക് ടോകിൽ 1.2 മില്യൺ ഫോളോവേഴ്സ് എത്തിയപ്പോൾ നന്ദി അറിയിച്ച് ഇവർ പോസ്റ്റ് ചെയ്ത വീഡിയോ ബുർജ് ഖലീഫയിലും മിന്നിതിളങ്ങി. യൂ ട്യൂബും ഖാലിദിെൻറ പ്രധാന തട്ടകമാണ്. 1.3 മില്യണാണ് യൂ ട്യൂബിൽ ഖാലിദിെൻറ പേജ് പിന്തുടരുന്നത്. സലാമ യൂ ട്യൂബിൽ അത്ര സജീവമല്ല. മക്കളായ അബ്ദുല്ലയും ഖലീഫയും പല കഥാപാത്രങ്ങളായും ഇവരുടെ വീഡിയോകളിൽ എത്താറുണ്ട്. എന്നാൽ, മക്കളെ എല്ലാ വീഡിയോയിലും ഉൾപെടുത്താറില്ല. അവർക്ക് അവരുടേതായ സ്വകാര്യതയുണ്ടെന്നാണ് ഇതേകുറിച്ച് ഇരുവർക്കും പറയാനുള്ളത്. കുടുംബ ജീവിതത്തിെൻറ മഹിമയും സന്തോഷവുമെല്ലാം പ്രകടമാണ് ഇവരുടെ വീഡിയോകളിൽ.
ജീവകാരുണ്യ പ്രവർത്തകർ:
ലോകത്തിന് മുന്നിൽ തങ്ങൾക്കുള്ള സ്വാധീനം ജീവകാരുണ്യ പ്രവർത്തനത്തിനും ഉപയോഗിക്കുന്നുണ്ട് ദമ്പതികൾ. സ്തനാർബുദത്തിനെതിരെ പോരാടുന്ന യു.എ.ഇയിലെ പ്രവാസിക്കായി ധനസഹായം നൽകിയത് ലോകമറിഞ്ഞതാണ്. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സഹായം അഭ്യർഥിച്ച് ഇവർ ഇട്ട വീഡിയോ വൈറലായിരുന്നു. വീട്ടുജോലിക്കാരിയായ ഉഗാണ്ടൻ യുവതി സാറാ നസാൻഗയുടെ വിവാഹം പൂർണമായും ഏറ്റെടുത്ത് നടത്തിയെന്ന് മാത്രമല്ല, കുടുംബസമേതം ഉഗാണ്ടയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് സാറ നാട്ടിലേക്ക് മടങ്ങിയത്. സ്നേഹോഷ്മളമായ യാത്രയയപ്പിെൻറ വീഡിയോ കണ്ടത് 25 ലക്ഷത്തോളം പേരാണ്. യാത്രപറയുേമ്പാൾ നൽകിയ വാക്കാണ് വിവാഹത്തിന് നേരിട്ടെത്താമെന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.