representational image

എയർ ഇന്ത്യ വിമാനത്തിൽ പാമ്പ്​; ദുബൈയിൽ നിന്ന്​ പുറപ്പെടേണ്ട കോഴിക്കോട്​ വിമാനം മുടങ്ങി

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക്​​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിൽ പാമ്പ്​. ഇതെ തുടർന്ന്​ വിമാനത്തിൽ നിന്ന്​ യാത്രക്കാരെ പുറത്തിറക്കി. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു​ വിമാനത്തിൽ നാട്ടിലെത്തിക്കാൻ നടപടിയെടുത്തിട്ടില്ല.

​ശനിയാഴ്ച പുലർച്ച 2.20ന് ടെർമിനൽ രണ്ടിൽ നിന്ന്​​ പുറപ്പെണ്ടേണ്ട വിമാനത്തിലാണ്​ പാമ്പിനെ കണ്ടത്​. യാത്രക്കാർ വിമാനത്തിലേക്ക്​ കയറാ​ൻ ഒരുങ്ങുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്​. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കിയ ശേഷം ഹോട്ടലിലേക്ക്​ മാറ്റി. സന്ദർശക വിസക്കാർ വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്​.

എപ്പോൾ വിമാനം പുറപ്പെടുമെന്ന്​ വ്യക്​തമായ വിവരം നൽകാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്​. അടിയന്തരമായി നാട്ടിൽ എത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്​. പാമ്പിനെ ഇതുവരെ പിടികൂടാൻ കഴിയാത്തതാണ്​ വിമാനം വൈകാൻ കാരണമെന്ന്​ പറയുന്നു. പാമ്പ്​ എത്തിയത്​ എങ്ങിനെയാണെന്നോ എവിടെ നിന്നാണെന്നോ വ്യക്​തമല്ല.

Tags:    
News Summary - Snake in air india flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.