വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് പണം തട്ടി; 58700 ദിര്‍ഹം നല്‍കാന്‍ യുവാവിനോട് കോടതി
അബൂദബി: വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് പണം വാങ്ങിയ ശേഷം കബളിപ്പിച്ച യുവാവ് തുക തിരികെ നല്‍കാന്‍ അബൂദബി കോടതി ഉത്തരവിട്ടു. കടം ഇനത്തില്‍ 48,700 ദിര്‍ഹവും നഷ്ടപരിഹാരമായി 10,000 ദിര്‍ഹം ഉള്‍പ്പെടെ ആകെ 58,700 ദിര്‍ഹമാണ് യുവാവ് നല്‍കേണ്ടതെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി വിധിച്ചു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോഴും ബാങ്ക് ഇടപാടുകള്‍ പൂര്‍ത്തിയാകുമ്പോഴും വാങ്ങിയ പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് യുവാവ് യുവതിയില്‍ നിന്ന് നേരിട്ടും ബാങ്ക് വഴിയും പണം കൈപ്പറ്റിയത്. പിന്നീട് പണം തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. തനിക്ക് ലഭിക്കാനുള്ള കടമായ 48,800 ദിര്‍ഹവും വഞ്ചനയും ബോധപൂര്‍വമുള്ള കാലതാമസവും മാനസിക-ശാരീരിക ആഘാതങ്ങളും ഉണ്ടാക്കിയതിന് നഷ്ടപരിഹാരമായി 20,000 ദിര്‍ഹവും ആവശ്യപ്പെട്ടാണ് യുവതി സിവില്‍ കോടതിയെ സമീപിച്ചത്.
ഇതിനുപുറമെ, കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുന്നത് വരെ പ്രതിവര്‍ഷം അഞ്ചുശതമാനം നിരക്കില്‍ പലിശയും കോടതിച്ചെലവുകളും അഭിഭാഷകന്‍റെ ഫീസും നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. വാദമുഖങ്ങള്‍ പരിശോധിച്ച കോടതി, കടമായി നല്‍കിയ 4,700 ദിര്‍ഹവും നഷ്ടപരിഹാരമായി 10000 ദിര്‍ഹവും യുവതിക്ക് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.