ഫേസ് വളാഞ്ചേരി ഓണാഘോഷം

ദുബൈ: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയായ ഫേസ് വളാഞ്ചേരി ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘ഫേസ് ഓണം 2026’ വിപുലമായി സംഘടിപ്പിച്ചു.

ദുബൈ കറാമയിലുള്ള സ്പോർട്സ് ബേ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നിരവധി വളാഞ്ചേരി സ്വദേശികൾ കുടുംബസമേതം പങ്കെടുത്തു. ഉച്ചക്ക് 11.30 ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ചടങ്ങിൽ നിരവധി കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി. ചെണ്ടമേളം, കുട്ടികളുടെയും ഫേസ് വനിതാ അംഗങ്ങളുടെയും സിനിമാറ്റിക് ഡാൻസ്​, കസസ്കളി, വടംവലി തുടങ്ങിയവ ആവേശം പകർന്നു.

ഫേസ് വളാഞ്ചേരി പ്രസിഡന്‍റ്​ ഹബീബ് പാലാറ, ജനറൽ സെക്രട്ടറി മുഹമ്മദ് റിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ട്രഷറർ ടി.പി. നാസർ, വൈസ് പ്രസിഡന്‍റ്​ ഷാക്കിർ, ജോ. സെക്രട്ടറിമാരായ ഫക്രുദ്ധീൻ അലി അഹമ്മദ്, പ്രസാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജാഫർ പാലാറ, കെ.പി. ഫൈസൽ, ബിലാൽ, അഷ്‌റഫ് നടക്കാവിൽ, കെ.ടി. റിയാസ്, അനസ് മുണ്ടശ്ശേരി, ഫവാസ് നടക്കാവിൽ, ടി.പി. ജാഫർ, നൗഷാദ് ഖാലിദ്, ഫാസിൽ, സൂരജ്, ജാസിം തുടങ്ങിയർ പരിപാടികൾ ഏകോപിപ്പിച്ചു.

Tags:    
News Summary - FACE Valanchery celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.