മനാമ: ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന 90ാമത് ശിവഗിരി തീർഥാടന ആഘോഷ മഹാമഹത്തിലും ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളിലും ബഹ്റൈൻ ശ്രീനാരായണ സമൂഹം പങ്കെടുക്കുമെന്ന് ശിവഗിരി തീർഥാടന കമ്മിറ്റി ചെയർമാൻ കെ.ജി. ബാബുരാജൻ, ബഹ്റൈൻ ശ്രീനാരായണ സമൂഹത്തെ പ്രതിനിധാനംചെയ്ത് എസ്.എൻ.സി.എസ്, ജി.എസ്.എസ്, ബഹ്റൈൻ ബില്ലവാസ് എന്നീ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശിവഗിരി തീർഥാടന നവതി ആഘോഷത്തിനും ബ്രഹ്മവിദ്യാലയത്തിന്റ കനക ജൂബിലി ആഘോഷങ്ങൾക്കും നേതൃത്വം നൽകുന്നത് വിശാലാനന്ദ സ്വാമിജി സെക്രട്ടറിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബി.കെ. ജിഹോൽഡിങ് കമ്പനി ചെയർമാനും ബഹ്റൈൻ പ്രവാസിയുമായ കെ.ജി. ബാബുരാജൻ ചെയർമാനായിട്ടുള്ള കമ്മിറ്റിയാണ്. കെ.ജി. ബാബുരാജന്റെ സഹകരണത്തോടെ 10 ശ്രീനാരായണീയ ഭക്തർക്ക് സൗജന്യമായി തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കും.
ജാതി, മത ഭേദമന്യേ, ശിവഗിരി തീർഥാടന കർമം അനുഷ്ഠിക്കാൻ താല്പര്യമുള്ളവർക്ക് ഡിസംബർ 16ന് വൈകീട്ട് മൂന്നു വരെ സൗജന്യ തീർഥാടനത്തിനായി അപേക്ഷിക്കാം.കൂടുതൽ അപേക്ഷകർ ഉണ്ടായാൽ നറുക്കെടുപ്പിലൂടെ തീർഥാടകരെ തെരഞ്ഞെടുക്കും. അപേക്ഷയുടെ കൂടുതൽ വിവരങ്ങൾക്ക് സുനീഷ് സുശീലൻ (36674139), ചന്ദ്രബോസ് (36446060), ഹരീഷ് പൂജാരി (3904 9132) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേളനത്തിൽ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജി.എസ്.എസ്. ചെയർമാൻ ചന്ദ്രബോസ്, ബഹ്റൈൻ ബില്ലവാസ് രക്ഷാധികാരി രാജ് കുമാർ, പ്രസിഡന്റ് ഹരീഷ് പൂജാരി, എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, ജി.എസ്.എസ് ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ, ബഹ്റൈൻ ബില്ലവാസ് ജനറൽ സെക്രട്ടറി സമ്പത്ത് സുവർണ, എസ്.എൻ.സി.എസ് വൈസ് ചെയർമാൻ സന്തോഷ് ബാബു, ജി.എസ്.എസ് വൈസ് ചെയർമാൻ റോയി നല്ലേടത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.