സീതി സാഹിബ് അനുസ്മരണ പ്രഭാഷണ പരിപാടിയുടെ ബ്രോഷർ പ്രകാശനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കുന്നു
ദുബൈ: സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ വിദ്യാർഥികൾക്ക് സീതി സാഹിബ് അനുസ്മരണ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. യു.എ.ഇ അടിസ്ഥാനത്തിൽ ഇംഗ്ലീഷിലും പൊതുവിഭാഗത്തിൽ മലയാളത്തിലുമാണ് മത്സരം. സെപ്റ്റംബർ 14ന് രാവിലെ മുതൽ ദുബൈയിൽ നടത്തുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം നജീബ് കാന്തപുരം എം.എൽ.എ ഡോ. ശരീഫ് പൊവ്വലിനു നൽകി നിർവഹിച്ചു.
ശരീഫ് അയ്യായ ജനറൽ കൺവീനറും കെ.എസ് ഷാനവാസ്, റഷീദ് കാട്ടിപ്പരുത്തി, ഷകീർ പാലത്തിങ്കൽ, ജസീൽ കായണ്ണ കൺവീനർമാരുമായി സംഘാടക സമിതിക്ക് രൂപം നൽകി. പ്രസിഡന്റ് കബീർ ചാന്നങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാം വലപ്പാട് ഉദ്ഘാടനം ചെയ്തു. സലാം തിരുനെല്ലൂർ, റിസ ബഷീർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും വൈസ് പ്രസിഡന്റ് സിദ്ദീഖ് തളിക്കുളം നന്ദിയും പറഞ്ഞു. പ്രസംഗ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ കൺവീനറെ ബന്ധപ്പെടുക. ഫോൺ 0508211847.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.