പി.എം. അബ്ദുല്‍സലാം ബാഖവി (പ്രസിഡൻറ്), വി.കെ. കുഞ്ഞഹമ്മദാജി ബഹ്റൈന്‍ (ജനറല്‍ സെക്രട്ടറി), ശംസുദ്ദീന്‍ ഫൈസി കുവൈത്ത് (വര്‍ക്കിങ് സെക്രട്ടറി), യു.കെ. ഇബ്രാഹീം ഓമശ്ശേരി സൗദി (ട്രഷറര്‍)
ദുബൈ: സമസ്തയുടെ സന്ദേശം അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ ദുബൈ ഹോട്ടല്‍ തമര് ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത ഗ്ലോബല്‍ മീറ്റ് തീരുമാനിച്ചു. 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം വിവിധ രാജ്യങ്ങളില്‍ സമസ്ത സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് പൂക്കോയ തങ്ങള്‍ അല്‍ഐന്‍ അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ല്യാര്‍ മുഖ്യപ്രഭാഷണവും നിർവഹിച്ചു.
സമസ്ത മുശാവറ അംഗം ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, സാബിഖലി ശിഹാബ് തങ്ങള്‍, ശക്കീര്‍ ഹുസൈന് തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് എസ്.ഐ.സി സമസ്ത ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. പി.എം. അബ്ദുല്‍സലാം ബാഖവി (പ്രസിഡൻറ്), വി.കെ. കുഞ്ഞഹമ്മദാജി ബഹ്റൈന്‍ (ജനറല്‍ സെക്രട്ടറി), ശംസുദ്ദീന്‍ ഫൈസി കുവൈത്ത് (വര്‍ക്കിങ് സെക്രട്ടറി), യു.കെ ഇബ്രാഹീം ഓമശ്ശേരി സൗദി (ട്രഷറര്‍) തുടങ്ങിയവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.