ശശി തരൂർ പങ്കുവെച്ച ഫോട്ടോ
ശുഹൈബ് അക്തർ-ശശി തരൂർ കൂടിക്കാഴ്ച; ഫോട്ടോ വൈറൽ
ദുബൈ: അവധിക്കാല യാത്രക്കാരുടെ തിരക്കിനിടയിലും ദുബൈ വിമാനത്താവളത്തിൽ രണ്ട് പ്രമുഖ വ്യക്തികളുടെ അപ്രതീക്ഷിത കൂടിക്കാഴ്ച ആഘോഷമാക്കി നെറ്റിസൺസ്. ശശി തരൂർ എം.പിയും മുൻ പാക് ക്രിക്കറ്റ് താരം ശുഹൈബ് അക്തറുമാണ് കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ കണ്ടുമുട്ടിയത്.
ഇംഗ്ലണ്ടിൽ നടന്ന ബ്രാഡ്ഫോഡ് സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തശേഷം ഡൽഹിക്ക് തിരികെ പോകുകയായിരുന്നു തരൂർ. പിറകിൽനിന്ന് ഹലോ എന്ന വിളികേട്ട് തിരിഞ്ഞുനോക്കിയ ശശി തരൂർ കണ്ടത് ‘റാവൽപിണ്ടി എക്സ്പ്രസി’നെ ആയിരുന്നു. ഇരുവരും ചേർന്ന് എടുത്ത ഫോട്ടോ തരൂർ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇത് നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തു. തനിക്ക് ഏറെ സന്തോഷവും ആശ്ചര്യവും ഉളവാക്കിയ നിമിഷമായിരുന്നു അതെന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.