അജ്മാനില്‍ മലയാളിയുടെ ഷോപ്പിംഗ് സെൻററിനു തീപിടിച്ചു- വിഡിയോ

അജ്മാന്‍ : അജ്മാന്‍ ഹമീദിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ്  സ​​​​െൻററിനു  തീപിടിച്ചു. കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഹൂത്ത് സ​​​​െൻററിലാണ്​   ഞായറാഴ്ച രാവിലെ ആറുമണിക്ക് തീ പിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഷോപ്പിംഗ്  സ​​​​െൻറർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും  സമീപത്തെ കെട്ടിടത്തിലും മലയാളികളടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ ആറുമണിക്ക് തീ പിടിച്ച സമയത്ത് താമസക്കാരില്‍ നിരവധി പേര്‍ ഉറങ്ങുകയായിരുന്നു. തീ പിടിച്ച വിവരം അറിഞ്ഞയുടനെ കുട്ടികളടക്കമുള്ളവരെ ദ്രുതഗതിയില്‍ കെട്ടിടത്തിനു പുറത്തെത്തിച്ചു. ​

പൊലീസി​​​​​െൻറയും സിവില്‍ ഡിഫന്‍സി​​​​​െൻറയും സമയോചിത ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കുകയായിരുന്നു. ഷോപ്പിംഗ്‌ സെന്‍റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇരുപത്തി നാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്​ഥാപനത്തിലുണ്ടായ തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കരുതുന്നു.

Full View
Tags:    
News Summary - Shopping center caught fire in Ajman- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.