ശൈഖ്​ നെഹ്​യാൻ ബിൻ മുബാറക് 

ശൈഖ്​ നെഹ്​യാൻ ബിൻ മുബാറക്​ പുതിയ ഇറാൻ പ്രസിഡൻറുമായി കൂടിക്കാഴ്​ച നടത്തി

ദുബൈ: വ്യാഴാഴ്​ച അധികാരമേറ്റ ഇറാൻ പ്രസിഡൻറ്​ ​ഇബ്രാഹീം റഈസിയുമായി യു.എ.ഇ സഹിഷ്​ണുത-സഹവർത്തിത്വ മന്ത്രി ശൈഖ്​ നെഹ്​യാൻ ബിൻ മുബാറക്​ കൂടിക്കാഴ്​ച നടത്തി.ശൈഖ്​ നെഹ്​യാനും സംഘവും ഔദ്യോഗിക സന്ദർശനത്തിന്​ തെഹ്​റാനിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്​ച.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ, വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ എന്നിവരുടെ അഭിവാദ്യം പുതിയ ഇറാൻ പ്രസിഡൻറിനെ ശൈഖ്​ നെഹ്​യാൻ അറിയിച്ചു.

കൂടിക്കാഴ്​ചയിൽ യു.എ.ഇയുമായി എല്ലാ മേഖലകളിലും ബന്ധം ഊഷ്​മളമാക്കാനുള്ള ആഗ്രഹം ഇബ്രാഹീം റഈസി പങ്കുവെച്ചതായി ഇമറാത്തി വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Sheikh Nehyan bin Mubarak meets with new Iranian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.