മാ​താ​വ്​ ശൈ​ഖ ഫാ​ത്തി​മ ബി​ൻ​ത് മു​ബാ​റ​ക്കി​നൊ​പ്പം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് 

രാ​ഷ്ട്ര മാ​താ​വി​ന്‍റെ പ്രി​യ പു​ത്ര​ൻ

അ​ബൂ​ദ​ബി: ശൈ​ഖു​ക​ളു​ടെ മാ​താ​വെ​ന്നും യു.​എ.​ഇ​യു​ടെ രാ​ഷ്​​ട്ര മാ​താ​വാ​യും അ​റി​യ​പ്പെ​ടു​ന്ന ശൈ​ഖ ഫാ​ത്തി​മ ബി​ൻ​ത് മു​ബാ​റ​ക് ആ​ൽ കെ​ത്ബി​യു​ടെ പ്രി​യ പു​ത്ര​നാ​ണ് യു.​എ.​ഇ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ. യു.​എ.​ഇ​യി​ലെ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന ശൈ​ഖ ഫാ​ത്തി​മ​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം ത​ന്നെ​യു​ണ്ടാ​വാ​റു​ണ്ട് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ.

സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, നി​ശ്​​ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​ർ, അ​ഭ​യാ​ർ​ഥി​ക​ൾ തു​ട​ങ്ങി പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച യു.​എ.​ഇ മാ​താ​വ്, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ണ്ട്. മാ​താ​വു​മാ​യി വ​ള​രെ​യ​ധി​കം അ​ടു​പ്പം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ. മാ​താ​വി​ന്‍റെ എ​ല്ലാ പു​തി​യ സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ​ക്കും ക​രു​ത്താ​യി അ​ദ്ദേ​ഹം മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​വാ​റു​ണ്ട്. 

Tags:    
News Summary - Sheikh Muhammed bin Zayed Al Nahyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.