വെള്ളിയാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നഗരി സന്ദർശിക്കുന്നു
Posted On
date_range Updated On
date_range നഗരി സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: വിശ്വമേളയുടെ നഗരിയിൽ ആദ്യദിനം രാവിലെ സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒരുക്കങ്ങൾ വിലയിരുത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിനും യു.എ.ഇ ധനകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂമിനുമൊപ്പമാണ് അദ്ദേഹം നഗരിയിലെത്തിയത്. എക്സ്പോയുടെ ആസ്ഥാനവും വിവിധ രാജ്യങ്ങളുടെ പവലിയനുകളും സംഘം സന്ദർശിച്ചു. യു.എ.ഇ, യു.എസ്, ചൈന, കസാഖ്സ്താൻ എന്നിവയുടെ പവലിയനുകളാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.