Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അജ്മാന്‍ ഭരണാധികാരി സ്വീകരിച്ചു
അജ്മാന്‍: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനെ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്വീകരിച്ചു. ഈദുല്‍ ഫിത്ര് ആഘോഷങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. രാജ്യത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.
ഈദ് സന്ദേശം പരസ്പരം കൈമാറി. ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹിയാന്‍, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്‍, ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുയിമി തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.