ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ എ​യ​ർ​ഷോ സ​ന്ദ​ർ​ശി​ക്കു​ന്നു

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എയർഷോ സന്ദർശിച്ചു

ദു​ബൈ: അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ ദു​ബൈ എ​യ​ർ​ഷോ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം റ​ഷ്യ​ൻ വ്യ​വ​സാ​യ-​വ്യാ​പാ​ര മ​ന്ത്രി ഡെ​നി​സ്​ മ​ന്ദ്രോ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. ന​യ​ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​െൻറ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ സാ​മ്പ​ത്തി​ക, വ്യാ​പാ​ര, നൂ​ത​ന വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. വി​വി​ധ പ​വ​ലി​യ​നു​ക​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കാ​ണു​ക​യും നൂ​ത​ന ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും സം​വി​ധാ​ന​ങ്ങ​ളെ​യും കു​റി​ച്ച് പ്ര​ദ​ർ​ശ​ക​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്​​തു. നാ​ലു​ദി​വ​സ​മാ​യി ന​ട​ന്നു വ​രു​ന്ന എ​യ​ർ​ഷോ നാ​ളെ സ​മാ​പി​ക്കും.

Tags:    
News Summary - Sheikh Mohammed bin Zayed visited the Air Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.