ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ സഹബ് വിനോദസഞ്ചാര കേന്ദ്രം കാമറയിൽ പകർത്തുന്നു
Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ സഹബ് സന്ദർശിച്ചു
ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഖോർഫക്കാനിലെ അൽ സഹബ് റെസ്റ്റ് ഹൗസ് സന്ദർശിച്ചു. കഴിഞ്ഞമാസം പെരുന്നാളിനോടനുബന്ധിച്ച് തുറന്ന വിനോദസഞ്ചാരികളുടെ ഷാർജയിലെ ഇഷ്ടകേന്ദ്രമാണിത്.
അൽ സഹബിലെ സന്ദർശനത്തിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അദ്ദേഹം, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ തുടർച്ചയായി നടപ്പിലാക്കുകയും ചെയ്യുന്ന ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അഭിനന്ദിച്ചു.
കേന്ദ്രം ചുറ്റിക്കണ്ട മുഹമ്മദ് ബിൻ സായിദ്, ഫോട്ടോകൾ പകർത്തുകയും റെസ്റ്റാറൻറിൽ അൽപനേരം ഇരിക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.