Posted On
date_range Updated On
date_range യുവത്വം രാജ്യത്തിെൻറ കരുത്ത് –ശൈഖ് മുഹമ്മദ്
ദുബൈ: യുവജനതയാണ് രാജ്യത്തിെൻറ കരുത്തെന്നും അവരുടെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ലോക യുവജന ദിനത്തിൽ ട്വിറ്ററിലൂടെയാണ് അദ്ദേഹം യുവാക്കൾക്ക് ആശംസ നേർന്നത്. യുവത്വത്തിെൻറ ആശയത്താൽ സൃഷ്ടിക്കപ്പെട്ട യുവ രാജ്യമാണ് യു.എ.ഇ. രാജ്യത്തിെൻറ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയുടെ ഇന്ധനം യുവാക്കളും അവരുടെ ആശയങ്ങളുമാണ്. ബഹിരാകാശ പര്യവേക്ഷണവും ആണവ നിലയങ്ങളും സാമ്പത്തിക വികസനവുമെല്ലാം യുവത്വത്തിെൻറ കരുത്തിൽ നാം സ്വന്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.