File Photo
Posted On
date_range Updated On
date_range ശൈഖ് മുഹമ്മദും നരേന്ദ്ര മോദിയും ഫോൺ സംഭാഷണം നടത്തി
ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായിരുന്നു സംഭാഷണം.
ഇന്ത്യയും യു.എ.ഇയും തമ്മിലെ സാമ്പത്തിക സഹകരണത്തെ കുറിച്ച് സംസാരിച്ച നേതാക്കൾ ഇത് ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പൊതുവായി നേരിടുന്ന വെല്ലുവിളികളും ആശങ്കകളും പ്രശ്നങ്ങളും ചർച്ചയിൽ വന്നു. സഹകരണം ശക്തമായി തുടരുമെന്ന് ഇരുവരും ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.