കുഞ്ഞുമകനെ താലോലിക്കുന്ന ശൈഖ്​ മുഹമ്മദ്​; ചിത്രം പങ്കുവെച്ച്​ ശൈഖ്​ ഹംദാൻ

ദുബൈ: കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ താലോലിക്കുന്ന യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ ചിത്രം പങ്കുവെച്ച്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

ശൈഖ്​ ഹംദാന്​​ കഴിഞ്ഞ മാസം പിറന്ന മകനെ താലോലിക്കുന്ന ചിത്രമാണ്​ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്​ ചെയ്തത്​. ശൈഖ്​ ഹംദാനെയും ചിത്രത്തിൽ കാണാം. അല്ലാഹു അവരെ സംരക്ഷിക്കട്ടെ എന്ന കാപ്​ഷനോടെയാണ്​ ഹംദാൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്​. ദുബൈ രാജകുടുംബത്തിലെ മൂന്ന്​ തലമുറയാണ്​ ഒറ്റ ചിത്രത്തിൽ കാണുന്നത്​. ശൈഖ്​ ഹംദാനും കുഞ്ഞും മാത്രമിരിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ്​ ചെയ്തിട്ടുണ്ട്​.

ഫെബ്രുവരി 25നാണ്​ ശൈഖ്​ ഹംദാന്​ മൂന്നാമത്തെ കുഞ്ഞ്​ പിറന്നത്​. 2021 മെയ്​ 21ന്​ ഹംദാന്​ ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ശൈഖ, റാശിദ്​ എന്നിങ്ങനെയാണ്​ ഇവർക്ക്​ പേരിട്ടിരിക്കുന്നത്​. ഹംദാന്‍റെ മകൻ റാശിദ്​ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാന്‍റെ ജൻമദിനത്തിൽ അദ്ദേഹത്തിന്‍റെ ചിത്രത്തിൽ ചുംബിക്കുന്ന പോസ്റ്റ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - Sheikh Hamdan shares photo of father Sheikh Mohammed holding his newborn baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.