അബൂദബി: മുൻ ഖത്തർ ഭരണാധികാരിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പിതാവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ നാലു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡൻഷ്യൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്.
ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഔദ്യോഗിക കാര്യാലയങ്ങളിലും, വിദേശങ്ങളിലെ യു.എ.ഇ എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ജൂലൈ 12 ഞായറാഴ്ച മുതൽ ആരംഭിച്ച് ജൂലൈ 15 ബുധനാഴ്ച പ്രവൃത്തിസമയം അവസാനിക്കുന്നത് വരെ നാല് ദിവസത്തേക്കാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിയോഗത്തിൽ ആൽഥാനി കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് ആശ്വാസവും ക്ഷമയും നൽകാൻ പ്രാർഥിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എ.ഇ ഭരണാധികാരികൾ അനുശോചിച്ചു
അബൂദബി: അബൂദബി: മുൻ ഖത്തർ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീറിന് സന്ദേശമയച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും അനുശോചനം അറിയിച്ച് ഖത്തർ അമീറിന് സന്ദേശമയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.