‘നക്ഷത്ര രാവ്’ ക്രിസ്‌മസ്‌ ആഘോഷം

ഷെഫീൽഡ്​: ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ നേതൃത്വത്തിൽ ‘നക്ഷത്ര രാവ്’ എന്ന പേരിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ഷെഫീൽഡ് പാർക്ക് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി എസ്.കെ.സി.എ കമ്മിറ്റി അംഗങ്ങൾ ചേർന്ന്​ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം സിബി മാനുവൽ സ്വാഗതവും സെക്രട്ടറി ബിബിൻ ജോസ് നന്ദിയും പറഞ്ഞു.

മ്യൂസിക് മിസ്റ്റ് ബാൻഡിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, മാജിക് ഷോ, സ്വീറ്റി മാമൻ അണിയിച്ചൊരുക്കിയ നേറ്റിവിറ്റി ഷോ, ഭാഗ്യസമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പ്, ക്രിസ്‌മസ്‌ വിരുന്ന് എന്നിവ നടന്നു. ക്രിസ്‌മസ്‌ ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഡോ. അജയ് ചന്ദ്രശേഖർ, രണ്ടാം സ്ഥാനം നേടിയ ജോബിഷ് ജോസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി. മാവേലി സൗത്ത് ഇന്ത്യൻ റസ്റ്റാറന്‍റ്​, കാൽവരി ഇവന്‍റ്സ്, അലൈഡ് മോർട്ഗേജ് സർവീസസ്, അഡ്‌ലെക്സ് കെയർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ സഹകരിച്ചു. സ്‌റ്റെം സെൽ ദാനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്​കരണം നടത്തി. 25 പേർ സമ്മത പത്രം രജിസ്റ്റർ ചെയ്തു.

Tags:    
News Summary - sheffield kerala cultural association christmas celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.