????????? ????????? ?????????????? ?????? ?????????????????? ??????? ???????????? ????????????? ???????? ??????? ???????? ????????? ??????? ????? ????????? ?????????????? ????????????? ???????? ??????? ???? ?????? ??.???????? ???????????????????

അ​ബൂ​ദ​ബി: മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​സ്വ​സ്ഥ​ത​ക​ളു​മാ​ണ് ഇ​ന്ത്യ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ജ​ന​ങ്ങ​ൾ​ക്കു സ ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​നും പാ​ർ​ല​മ​െൻറ്​ അം​ഗ​വു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ അ​ഭി ​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യെ​പ്പോ​ലും അ​ട്ടി​മ​റി​ച്ച്​ രാ​ജ്യ​ത്തെ ഛിന്ന​ഭി​ന്ന​മാ​ക്കു​ന്ന നീ​ക്ക ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഒ​രു മ​ത​ത്തി​ലെ വി​ശ്വാ​സി​ക​ളെ ഇ​ക​ഴ്​​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ന​ട​പ​ടി​ ക​ളാ​ണ്​ കേ​​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. കൊ​ള്ള​യും കൊ​ള്ളി​വെ​പ്പും ദേ​ശീ​യ​ത​ല​ത്തി​ല ും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും ഇ​ന്ത്യ​യു​ടെ മു​ഖം വി​കൃ​ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ ്ടി​രി​ക്കു​ന്ന വ​ർ​ഗീ​യ​ത​യു​ടെ പേ​രി​ലു​ള്ള ആ​ക്ര​മ​ണം യ​ഥാ​ർ​ഥ​ത്തി​ൽ ഹി​ന്ദു​മ​ത വി​ശ്വാ​സ​ത്തി​നെ​തി​രാ​ണെ​ന്നും ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക അ​വാ​ർ​ഡ് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ ഒ​രു മ​തേ​ത​ര രാ​ജ്യ​മാ​ണ്. എ​ന്നാ​ൽ, ബി.​ജെ.​പി ഇ​ന്ത്യ​യെ മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​മാ​ക്കി മാ​റ്റാ​നാ​ണി​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വം മ​റ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും ഭീ​ഷ​ണി​യാ​ണ്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ചു വ​ള​രു​ക​യും ജീ​വി​ക്കു​ക​യും മ​തേ​ത​ര​ത്വം ജീ​വി​ത​ത്തി​​െൻറ ഭാ​ഗ​മാ​യി കാ​ണു​ക​യും ചെ​യ്ത​വ​ർ ഇ​ന്ന് സ്വ​ന്തം അ​സ്​​തി​ത്വം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്നു. മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് എ​തി​ർ​ക്ക​ണം.

മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ക​യും മ​തേ​ത​ര​ത്വം നി​ല​നി​ൽ​ക്കാ​ൻ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ലെ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ങ്ങാ​ടി​പ്പു​റം ക്ഷേ​ത്ര​ത്തി​​െൻറ വാ​തി​ൽ ആ​രോ ത​ക​ർ​ത്ത​പ്പോ​ൾ സ്വ​ന്തം ചെ​ല​വി​ൽ പ​ഴ​യ​തി​നേ​ക്കാ​ൾ മ​നോ​ഹ​ര​മാ​യ വാ​തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ പാ​ര​മ്പ​ര്യ​മാ​ണ്​ ശി​ഹാ​ബ് ത​ങ്ങ​ളു​ടേ​ത്. ഇ​ന്ത്യ​യി​ൽ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്താ​ൻ ജ​ന​ങ്ങ​ളു​ടെ സം​ഘ​ടി​ത​മാ​യ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ ഓ​ർ​മി​പ്പി​ച്ചു. മ​തേ​ത​ര ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ല​ക്ഷം രൂ​പ​യും ഫ​ല​ക​വു​മാ​ണ് ശ​ശി ത​രൂ​രി​ന് സ​മ്മാ​നി​ച്ച​ത്.


ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ പ്ര​സി​ഡ​ൻ​റ്​ പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്നി സ​െൻറ​ർ ചെ​യ​ർ​മാ​നും ഇ​സ്​​ലാ​മി​ക് സ​െൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഒ​ള​വ​ട്ടൂ​ർ, കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, യു.​എ.​ഇ ക​മ്മി​റ്റി ട്ര​ഷ​റ​ർ യു. ​അ​ബ്​​ദു​ല്ല ഫാ​റൂ​ഖി, അ​ബൂ​ദ​ബി സു​ന്നി സ​െൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഊ​ഫ് അ​ഹ്‌​സ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​എം. റ​ഷീ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹം​സ ന​ടു​വി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

‘അ​താ​യി​രി​ക്കാം ത​ങ്ങ​ളു​ടെ അ​വ​സാ​ന ക​ത്ത്​’
അ​ബൂ​ദ​ബി: ശി​ഹാ​ബ്​ ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള പു​ര​സ്​​കാ​രം സ്വീ​ക​രി​ക്കാ​നെ​ത്തി​യ ഡോ. ​ശ​ശി ത​രൂ​ർ ത​​െൻറ ജീ​വി​ത​ത്തി​ലെ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ക​ത്തി​​െൻറ ക​ഥ പ​റ​ഞ്ഞാ​ണ്​ തു​ട​ങ്ങി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഒാ​ഫി​സി​ൽ ഇ​രി​ക്കെ ത​നി​ക്കൊ​രു ക​ത്ത്​ ല​ഭി​ച്ചു. മ​നോ​ഹ​ര​മാ​യ ഇം​ഗ്ലീ​ഷ്​ കൈ​പ്പ​ട​യി​ൽ ശി​ഹാ​ബ്​ ത​ങ്ങ​ൾ എ​ഴു​തി അ​യ​ച്ച​താ​യി​രു​ന്നു അ​ത്. മ​ന്ത്രി​സ്​​ഥാ​ന ല​ബ്​​ധി​യി​ൽ അ​ഭി​ന​ന്ദി​ച്ചും ആ​ശം​സി​ച്ചു​മു​ള്ള ക​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച്​ ഒാ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഒ​രു​മി​ച്ചു ചെ​യ്യേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളു​മു​ണ്ടാ​യി​രു​ന്നു.
അ​ടി​യ​ന്ത​ര പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ക​ത്ത്​ വാ​യി​ച്ച​യു​ട​നെ പു​റ​ത്തേ​ക്ക്​ പോ​യി, മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം വി​ശ​ദ​മാ​യി മ​റു​പ​ടി എ​ഴു​താം എ​ന്ന നി​ശ്ച​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, പാ​ർ​ക്കി​ങ്​ ലോ​ട്ടി​ൽ എ​ത്തി​യ​തും സ​ന്ദേ​ശ​മെ​ത്തി. ശി​ഹാ​ബ്​ ത​ങ്ങ​ൾ ഇൗ ​ലോ​ക​ത്തോ​ട്​ വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​വും താ​നും ത​മ്മി​ലെ ഹൃ​ദ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ്​ അ​പ്പോ​ൾ ഒാ​ർ​ത്ത​ത്. ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​യ​ച്ച അ​വ​സാ​ന ക​ത്തു​ക​ളി​ലൊ​ന്നാ​വാം ത​നി​ക്ക്​ ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - shashi tharoor-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.