ഫാത്തിമ സനയും മുഹമ്മദ്​ ഷസിനും റെക്കോഡ്​ സർട്ടിഫിക്കറ്റുകളുമായി  

ഓർമശക്തിയിൽ റെക്കോഡ്​ ബുക്കിൽ ഇടംപിടിച്ച്​ ഷസിനും സനയും

ദുബൈ: ബഹിരാകാശത്തേക്കാണ്​ മുഹമ്മദ്​ ഷസി​െൻറ നോട്ടമെങ്കിൽ പൂക്കളോടാണ്​ ഫാത്തിമ സനക്ക്​ ഇഷ്​ടം.ബഹിരാകാശ വിസ്​മയങ്ങളും പൂക്കളുടെ ശാസ്​ത്രീയ നാമങ്ങളും ഓർത്തെടുത്ത്​ ഇന്ത്യ ബുക്​സ്​ ഓഫ്​ റെക്കോഡ്​സിൽ ഇടംപിടിച്ചിരിക്കുകയാണ്​ പത്ത്​ വയസ്സുകാരൻ ഷസിനും ആറ്​ വയസ്സുകാരി സനയും.

ദുബൈ ഹെൽത്ത്​ അതോറിറ്റിയിലെ ഫാർമസിസ്​റ്റായ മലപ്പുറം താനൂർ പുതിയൻറകത്ത്​ സിദ്ദീഖി​െൻറയും ഷാർജയിൽ ഫാർമസിസ്​റ്റായ ഷഹാനയുടെയും മക്കളാണ്​ റെക്കോഡ്​ ബുക്കിൽ ഇടംപിടിച്ചത്​.ഒരുമിനിറ്റിൽ 49 പൂക്കളെ തിരിച്ചറിയുകയും അതി​െൻറ ശാസ്​ത്രീയ നാമങ്ങൾ ഓർത്തെടുക്കുകയും ചെയ്​താണ്​ സന റെക്കോഡിട്ടത്​. റോസി​െൻറ ശാസ്​ത്രീയ നാമമായ റോസ ഇൻഡിക, ബോട്ട്​ൽ ബ്രഷി​െൻറ കലിസ്​റ്റമൻ തുടങ്ങിയവയെല്ലാം നിമിഷനേരത്തിനുള്ളിൽ സന ഓർത്തെടുത്തു.

ബഹിരാകാശവും ഗ്രഹങ്ങളുമായിരുന്നു ഷസി​െൻറ വിഷയം. ഒരുമിനിറ്റിനുള്ളിൽ മറുപടി പറഞ്ഞത്​ 45 ചോദ്യങ്ങൾക്ക്​. അജ്​മാൻ വുഡെംപാർക്ക്​ സ്​കൂളിലെ ഗ്രേഡ്​ നാല്​ വിദ്യാർഥിയാണ്​ ഷസിൻ. ഇതേ സ്​കൂളിൽ ഗ്രേഡ്​ ഒന്നിലാണ്​ സന.

Tags:    
News Summary - Shas and Sana in the record book in memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.