ഷാര്‍ജ ജനസംഖ്യ 14.05 ലക്ഷം, സ്വദേശികള്‍ 1.75 ലക്ഷം

ഷാര്‍ജ: ഷാര്‍ജ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടത്തെുവാനും ശാശ്വത പരിഹാരം കാണാനുമായി ആരംഭിച്ച ഷാര്‍ജ സെന്‍സസ് 2015 കണക്കുകള്‍ പുറത്തുവിട്ടു. ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി ഡവല്പമെന്‍റ് വകുപ്പാണ് ജനസംഖ്യാ കണക്കെടുപ്പ് ഫലം പുറത്തുവിട്ടത്. ഷാര്‍ജയിലെ മൊത്തം ജനസംഖ്യ 14,05,843 ആണ്. ഇതില്‍ 90 ശതമാനവും ഷാര്‍ജ നഗരപരിധിയിലാണ് താമസിക്കുന്നത്. ഇതില്‍ സ്വദേശികള്‍ 1,75, 423 പേര്‍ സ്വദേശികളാണ്. 86,325 പുരുഷന്‍മാരും 89, 098 സ്ത്രീകളും. പ്രവാസികളുടെ മൊത്തം കണക്ക് 12,30, 417 ആണ്. ഇതില്‍ 8,34, 542 പുരുഷന്‍മാരും 3,95, 875 സ്ത്രികളും ഉള്‍പ്പെടുന്നു. സ്വദേശികളുടെ എണ്ണത്തില്‍ സ്ത്രീകളും പ്രവാസികളുടെ കണക്കില്‍ പുരുഷന്‍മാരുമാണ് മുന്നില്‍. ജനസംഖ്യയുടെ 90.6 ശതമാനം പേരും ഷാര്‍ജ നഗരത്തിലാണ്് താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഉപനഗരമായ ഖോര്‍ഫക്കാനിലെ മൊത്തം ജനസംഖ്യ 39, 106 ആണ്. ജനസംഖ്യ ശതമാനത്തില്‍ 2.8 ശതമാനം പേരാണ് ഈ തുറമുഖ നഗരത്തില്‍ വസിക്കുന്നത്. ശുചിത്വ പട്ടണമെന്ന് അറിയപ്പെടുന്ന കല്‍ബയാണ് മൂന്നാം സ്ഥാനത്ത്. 37, 531 (2.7ശതമാനം) പേരാണ് ഇവിടെ വസിക്കുന്നത്. കാര്‍ഷിക മേഖലയായ ദൈദില്‍ 20, 148 (1.4 ശതമാനം) പേര്‍ വസിക്കുന്നു. കടലോര, കായല്‍ പട്ടണമായ ദിബ്ബ അല്‍ ഹിസനിലെ ജനസംഖ്യ 12, 572 (0.9 ശതമാനം) ആണ്. ഒമാനുമായി ബന്ധപ്പെട്ട് കിടക്കുന്ന അല്‍ മദാമില്‍ 11, 120 (0.8 ശതമാനം) പേരും ചരിത്ര നഗരമായ മലീഹയില്‍ 4, 765(0.3 ശതമാനം) പേരും മരൂഭൂപ്രദേശമായ അല്‍ ബത്താഈയില്‍ 3, 957(0.3 ശതമാനം) പേരും തുറമുഖ മരുഭൂ പ്രദേശമായ അല്‍ ഹംരിയയില്‍ 3297 (0.2 ശതമാനം) പേരുമാണ് വസിക്കുന്നത്. മൊത്തം ജനസംഖ്യ പ്രകാരം ഒമ്പത് വയസുവരെ പ്രായമുള്ളവരുടെ എണ്ണം 2,08,025 ആണ്. മൊത്തം ജനസംഖ്യയുടെ 14.79 ശതമാനമാണിത്. 10 മുതല്‍ 19 വയസുള്ള 1,32, 055 (9.93ശതമാനം) പേരും, 20 മുതല്‍ 39 വരെ പ്രായമുള്ള 7,69, 813 ( 54.75 ശതമാനം) പേരും 40 മുതല്‍ 69 വയസ് പ്രായമുള്ള 2,85, 143 ( 20.28 ശതമാനം) പേരും 70 മുതല്‍ 89 വയസ് പ്രായമുള്ള 8, 784 (0.62 ശതമാനം) പേരും 90 വയസിന് മുകളിലുള്ള 342 (0.02 ശതമാനം) പേരുമാണ് ഷാര്‍ജയിലും ഉപനഗരങ്ങളിലുമായി വസിക്കുന്നത്. 2,53,105 വിദ്യാര്‍ഥികളാണ് ഷാര്‍ജയിലും ഉപനഗരങ്ങളിലുമായി പഠനം നടത്തുന്നത്. ഇതില്‍ 32, 882 കുട്ടികള്‍ (12.99 ശതമാനം) നഴ്സറി തലത്തിലും 1,02, 692 (40.57 ശതമാനം) കുട്ടികള്‍ പ്രാഥമിക വിദ്യാലയത്തിലും 43, 659 (17.24 ശതമാനം)വിദ്യാര്‍ഥികള്‍ പ്രിപ്പറേറ്ററി തലത്തിലും സെക്കന്‍ഡറി തലത്തില്‍ 34, 028 (13.44 ശതമാനം) പേരും ഡിപ്ളോമ തലത്തില്‍ 2435 (0.96 ശതമാനം) പേരും ഹയര്‍ ഡിപ്ളോമയില്‍ 1088 (0.42 ശതമാനം) പേരും പഠനം നടത്തുന്നു. സര്‍വകലാശാലയില്‍ 32, 685 ( 21.91 ശതമാനം) പേരാണ് പഠിക്കുന്നത്. എം.എസ്.സിക്ക് 3177 (1.25 ശതമാനം) പേര്‍ പഠിക്കുമ്പോള്‍ പി.എച്ച്.ഡി ചെയ്യുന്നത് 304 വിദ്യാര്‍ഥികളാണ്. സ്വദേശികളില്‍ 30, 424 പുരുഷന്‍മാരും 29, 728 സ്ത്രീകളും വിവാഹിതരാണ്. 22, 547 പുരുഷന്‍മാരും 22, 620 സ്ത്രീകളും അവിവാഹിതരും. 858 പുരുഷന്‍മാരും 2478 സ്ത്രികളും വിവാഹ ബന്ധം വേര്‍പ്പെടുത്തി. 296 വിധുരന്‍മാരും 3620 വിധവകളുമാണ് ഷാര്‍ജയിലുള്ളത്. പുറവാസികളില്‍ 4,54,597 പുരുഷന്‍മാരും 2,09, 818 സ്ത്രികളും വിവാഹിതരാണ്. 2,61, 497 പുരുഷന്‍മാരും 67, 154 സ്ത്രീകളും വിവാഹിതരല്ല. 827 പുരുഷന്‍മാരും 3951 സ്ത്രീകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയവരാണ്. 824 വിധുരന്‍മാരും 5379 വിധവകളും പ്രവാസികളുടെ പട്ടികയിലുണ്ട്. 15 വയസിന് മുകളില്‍ പ്രായമുള്ള 1, 125, 177 പേര്‍ ജോലി ചെയ്യുന്നു. മറ്റുള്ളവരുടെ കീഴില്‍ 813, 554 പേര്‍ ജോലി ചെയ്യുമ്പോള്‍ 13, 219 പേര്‍ സ്വന്തം ജോലികളില്‍ ഏര്‍പ്പെടുന്നു. തൊഴിലുടമകളുടെ പട്ടികയില്‍17, 898 പേരാണുള്ളത്. 57, 776 വിദ്യാര്‍ഥികളില്‍ മുഴുവന്‍ സമയ പഠനത്തില്‍ മുഴുകുമ്പോള്‍ 1932 വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നു. ഫെഡറല്‍ സര്‍ക്കാര്‍ തലത്തില്‍ 29, 673 പേരും ഷാര്‍ജ സര്‍ക്കാറിന് കീഴില്‍ 45, 434 പേരും ജോലി ചെയ്യുന്നു. സ്വകാര്യ തലത്തില്‍ 575, 610 പേരും അര്‍ധ സര്‍ക്കാര്‍ തലത്തില്‍ 17, 688 പേരും പ്രവര്‍ത്തിക്കുന്നു. വിദേശ തലത്തില്‍ 912 പേരും നയതന്ത്ര തലത്തില്‍ 433 പേരും ജോലി ചെയ്യുന്നു.

Tags:    
News Summary - sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.