ഷാർജ: ഇന്ത്യയുടെ ഭാവി തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളിൽ ഞാൻ കാണുന്നതായി വിദ്യാർത്ഥികളോടായി യു.എ.ഇ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംങ് സൂരി. ഷാർജ ഇന്ത്യൻ സ്കൂൾ സന്ദർശിച്ച അദ്ദേഹത്തിന് സ്കൂൾ മാനേജ്മെൻ്റും അധികൃതരും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നത്തെ തലമുറയുടെ ചിന്തകൾക്ക് അനുസരിച്ച് മുതിർന്നവർ ഉയർന്നു ചിന്തിക്കണം.വ്യകതിത്വത്തിെൻറ പൂർണതയാണ് േഗ്രഡുകൾ ക്കപ്പുറമെന്നും ലോകത്തിെൻറ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും സൂരി പറഞ്ഞു.
കുട്ടികൾ റോസാപൂക്കൾ നൽകിയാണ് അംബാസഡറെ സ്കൂളിലേക്ക് വരവേറ്റത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ ബാൻറും ചെണ്ടമേളവും അകമ്പടിയായി.
ചടങ്ങിൽ അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ,എക്സിക്യൂട്ടീവ് ഡയറക്ടർ ആൻറണി ജോസഫ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി അഫേഴ്സ് ആൻ്റ്കേ ാമേഴ്സ് ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ, ദുബൈ ഇന്ത്യൻ കോൺസുൽ(പാസ്പോർട്ട്) േപ്രം ചന്ദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബിജു സോമൻ സ്വാഗതവും വി.നാരായണൻ നായർ നന്ദിയും പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ആസ്ഥാനവും അംബാസഡർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.