Posted On
date_range Updated On
date_range ഷാർജ ട്രാഫിക് പിഴ: ഇളവ് ജനുവരി 20 വരെ
ഷാർജ: ദേശീയ ദിനം പ്രമാണിച്ച് ഷാർജയിൽ ഏർപ്പെടുത്തിയ 50 ശതമാനം ഗതാഗത പിഴയിളവ് ഈ മാസം 20ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഷാർജ പൊലീസിന്റെയോ ആപ് വഴി പിഴ അടക്കാം.
ഷാർജ പൊലീസ് വെബ്സൈറ്റ്, ഷോപ്പിങ് മാളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ‘സഹ്ൽ’ പേമെന്റ് കിയോസ്കുകൾ എന്നിവ വഴിയും പിഴ അടക്കാമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ ഒന്നിന് മുമ്പുണ്ടായ ഗതാഗത പിഴകൾക്കാണ് ഇളവ് നൽകുന്നത്. ഗുരുതര നിയമ ലംഘനങ്ങൾ ഇളവിന്റെ പരിധിയിൽ വരില്ല. വാഹന ഉടമകളോട് പിഴ വേഗത്തിൽ അടക്കാനും ഇളവ് പ്രയോജനപ്പെടുത്താനും ഷാർജ പൊലീസ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.