ഷാർജ സീറോ മലബാർ യൂത്ത് മൂവ്‌മെന്‍റ് സ്പോർട്സ് ഡേ

ഷാർജ: ഷാർജ സെന്‍റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അജ്‌മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്ന മേളയിൽ ഷാർജയിലെയും അജ്‌മാനിലെയും വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറോളം യുവാക്കൾ പങ്കെടുത്തു.

ഫുട്ബാൾ, ബാഡ്മിന്‍റൺ, ബാസ്‌ക്കറ്റ് ബോൾ, വടംവലി തുടങ്ങിയ മത്സരങ്ങൾക്കൊപ്പം വിവിധ വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടന്നു. ഷാർജ എസ്.എം.സി, അജ്‌മാൻ എസ്.എം.സി.എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഇതോടൊപ്പം പ്രൈം മെഡിക്കൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ‘പാപ്പനും പിള്ളേരും’ എന്ന പേരിൽ നാടൻ തട്ടുകടയും ഒരുക്കിരുന്നു.

യുവജനങ്ങളെ സഭയുടെയും സമൂഹത്തിന്‍റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്കിടയിൽ സാമൂഹ്യാവബോധ സംസ്കാരം വളർത്താനുമാണ് സ്പോർട്സ് മീറ്റ് ലക്ഷ്യമിടുന്നതെന്ന് എസ്.എം.വൈ.എം ഡയറക്ടർ ഫാ. ജോൺ ജോസഫ് എടാട്ട് പറഞ്ഞു. ആൽബർട്ട്, സൗമ്യ, ബിജു ജോസഫ്, സിറിയക് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

Tags:    
News Summary - Sharjah Syro-Malabar Youth Movement Sports Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.