ഷാർജ റിയൽ എസ്​റ്റേറ്റ്​ ഇൻവെസ്റ്റ്​മെന്‍റ്​ എക്സിബിഷൻ ശൈഖ്​ മാജിദ്​ ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്​ഘാടനം ചെയ്യുന്നു

ഷാർജ റിയൽ എസ്​റ്റേറ്റ്​ ഇൻവെസ്റ്റ്​മെന്‍റ്​ എക്സിബിഷന്​ തുടക്കം

ഷാർജ: എമിറേറ്റിലെ സുസ്ഥിര വികസനത്തിന് പ്രാമുഖ്യം നൽകുന്ന പദ്ധതികളുടെ വിപുലമായ പ്രദർശനങ്ങളുമായി ഷാർജ റിയൽ എസ്​റ്റേറ്റ്​ ഇൻവെസ്റ്റ്​മെന്‍റ്​ എക്സിബിഷന്​(ഏക്കർസ്​ 2023) തുടക്കം. ഷാർജ എക്സ്​പോ സെൻററിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഷാർജ ജില്ലാ, ഗ്രാമീണകാര്യ വകുപ്പ്​ മേധാവി ശൈഖ്​ മാജിദ്​ ബിൻ സുൽത്താൻ അൽ ഖാസിമി എക്സിബിഷൻ ഉദ്​ഘാടനം ചെയ്തു. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മുഖ്യരാക്ഷാകർതൃത്വത്തിലാണ്​ പ്രദർശനം സംഘടിപ്പിക്കുന്നത്​.

റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ അണിനിരക്കുന്ന മേള ഷാർജ ചേംബർ ഓഫ് കെോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയും ​ ഷാർജ റിയൽഎസ്​റ്റേറ്റ്​ രജിസ്ട്രേഷൻ വകുപ്പും സംയുക്​തമായാണ്​ ഒരുക്കിയത്​. യു.എ.ഇക്ക്​ അകത്തും പുറത്തുമുള്ള വിവിധ റിയൽ എസ്​റ്റേറ്റ്​ കമ്പനികൾ പുതിയ പദ്ധതികൾ മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്​. റിയൽ എസ്​റ്റേറ്റ്​ ​ബ്രോക്കർമാർ, സാമ്പത്തിക സ്ഥാപനങ്ങൾ, നിർമാണക്കമ്പനികൾ, റിയൽ എസ്​റ്റേറ്റ്​ ഏജന്‍റ്​സ്​, പ്രൊജക്ട്​ മാനേജ്​മെന്‍റ്​ സർവീസ്​ കമ്പനികൾ, റിയൽ എസ്​റ്റേറ്റ്​ ഉടമകൾ, എൻജിനീയറിങ്​ സർവീസ്​ കമ്പനികൾ എന്നിവർ എക്സിബിഷനിൽ പ​ങ്കെടുക്കുന്നുണ്ട്​.

ഇതിന്​ പുറമെ വിവിധ സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്​​. ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ചെയർമാൻ അബ്​ദുല്ല സുൽത്താൻ അൽ ഉവൈസ്​, ഷാർജ റിയൽഎസ്​റ്റേറ്റ്​ രജിസ്​ട്രേഷൻ വകുപ്പ്​ ഡയറക്ടർ ജനറൽ അബ്​ദുൽ അസീസ്​ അൽ ശംസി, എക്സപോ സെന്‍റർ സി.ഇ.ഒ സെയ്​ഫ്​ മുഹമ്മദ്​ അൽ മിദ്​ഫ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ഞയറാഴ്ച​ മേള സമാപിക്കും.

Tags:    
News Summary - Sharjah Real Estate Investment Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.