മെ​ഗാ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന ബി.​എം.​ഡ​ബ്ല്യു കാ​ര്‍

ഷാർജ റമദാൻ ഫെസ്​റ്റിവൽ : ആദ്യ റാഫിൾ ഡ്രോയിൽ 18 പേർക്ക് സമ്മാനം

ഷാ​ര്‍ജ: 31ാമ​ത് ഷാ​ർ​ജ റ​മ​ദാ​ൻ ഫെ​സ്​​റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ദ്യ ന​റു​ക്കെ​ടു​പ്പി​ല്‍ 18 ഭാ​ഗ്യ​ശാ​ലി​ക​ൾ ഷോ​പ്പി​ങ്​ വൗ​ച്ച​റു​ക​ൾ നേ​ടി. 2500 ദി​ര്‍ഹം മു​ത​ല്‍ 5000 ദി​ര്‍ഹം വ​രെ, അ​ര​ല​ക്ഷം ദി​ര്‍ഹ​ത്തി​െൻറ സ​മ്മാ​ന​ങ്ങ​ളും കൂ​ടാ​തെ മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ്മാ​ർ​ട്ട്‌​ഫോ​ണും ല​ഭി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മെ​ഗാ മാ​ൾ ഷാ​ർ​ജ​യി​ൽ ന​ട​ന്ന ആ​ദ്യ​ത്തെ ഷോ​പ് ആ​ന്‍ഡ് വി​ൻ റാ​ഫി​ൾ ഡ്രോ​യി​ലാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​നി​യും 30 ല​ക്ഷം ദി​ർ​ഹം വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഫെ​സ്​​റ്റി​വ​ലി​െൻറ ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ജ​മാ​ൽ ബു ​സി​ഞ്ചാ​ൽ പ​റ​ഞ്ഞു.

ഷാ​ർ​ജ റ​മ​ദാ​ൻ ഫെ​സ്​​റ്റി​വ​ൽ മേ​യ് 15 വ​രെ തു​ട​രും. പാ​ര്‍ക്കി​ങ് സൗ​ജ​ന്യ​മാ​ണ്.www.sharjahramadanfestiv.ae/index എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ചാ​ല്‍ സ​മ്മാ​ന​ങ്ങ​ളുടെ വിശദാംശങ്ങൾ വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്ന് ഫെ​സ്​​റ്റി​വ​ലി​െൻറ അ​സി.​ ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ഹ​ന അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.  

Tags:    
News Summary - Sharjah Ramadan Festival: 18 winners in first raffle draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.