അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി ഷാർജ പൊലീസ്

ഷാർജ: ഡ്രൈവിങ്ങിന്​ ഇടയിലുള്ള ശ്രദ്ധക്കുറവും അശ്രദ്ധയും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പൊലീസ്. ഇതിന്‍റെ ഭാഗമായി വാഹനാപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. നിയന്ത്രണം വിട്ട കാർ ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചു കയറുന്നതും ദിശാബോർഡ് തകർത്ത് പ്രധാന റോഡിലേക്ക് തെറിച്ചുവീണ് നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.

റൗണ്ട് എബൗട്ടുകളിലേക്കും പ്രധാന റോഡുകളിലേക്കും പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത കുറക്കാനും കൃത്യമായ ദിശ കാണിക്കാനുമാണ് ട്രാഫിക് ഐലൻഡുകൾ നിർമിച്ചിരിക്കുന്നത്. വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിയുന്നതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് വ്യക്തമാക്കിയ പൊലീസ്, റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണമെന്ന് ഓർമിപ്പിച്ചു.കഴിഞ്ഞ വർഷം യു.എ.ഇയിലുണ്ടായ പ്രധാന റോഡപകടങ്ങളിൽ 60 ശതമാനവും ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധക്കുറവ്, പെട്ടെന്ന് ലെയ്​ൻ മാറുക, അശ്രദ്ധ തുടങ്ങിയ ഗതാഗത ലംഘനങ്ങൾ കാരണമാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Sharjah Police Warn: Carelessness Can Cause Accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.