Posted On
date_range Updated On
date_range ബ്രോഷർ പ്രകാശനം
ദുബൈ: അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത മാപ്പിളപ്പാട്ട്, സിനിമ പിന്നണി ഗായകൻ നിസാർ വയനാടിന്‍റെ ഓർമക്കായി സംഘടിപ്പിക്കുന്ന നിസാർ വയനാട് മെഗാഷോയുടെ ബ്രോഷർ പ്രകാശനവും, ടിക്കറ്റ് വിതരണോദ്ഘാടനവും നടന്നു. ദുബൈ സുൽഫി മീഡിയയിൽ നടന്ന പരിപാടിയിൽ ബ്രോഷർ പ്രകാശനം സജു ഒലീസിയ, സമദ് മിമിക്സ്,ഫൈസൽ റാസി, ജാഫർ മാറാക്കര, നവാസ് കടവനാട്, അക്ബർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഡോ. സുലൈമാൻ മതിലകത്തിന് (മാസ്റ്റർ മീഡിയ) പരിപാടിയുടെ 50 ടിക്കറ്റുകൾ നൽകി വാഹിദ് ദുബൈ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ പ്രണവം മധു മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. മിന്നൽ നിച്ചു, ജിമ്മി എറണാകുളം എന്നിവരും സുൽഫിക്കർ അസീസിൽനിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി. നവംബർ 20ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിസാർ വയനാട് ഷോ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ യാഥാർഥ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.