ജെ.സി.സി ഒന്നാം വാർഷികം ആഘോഷിച്ചു

ഫുജൈറ: ജവഹർ ചിൽഡ്രൻസ് ക്ലബ്​ (ഇൻകാസ്​-ജെ.സി.സി) രൂപീകൃതമായതിന്‍റെ ഒന്നാം വാർഷികം കുട്ടികളും ഭാരവാഹികളും ചേർന്ന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ആഘോഷിച്ചു. ജെ.സി.സി പ്രസിഡന്‍റ്​ അനുരഞ്ജ് സന്തോഷിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുഖ്യരക്ഷാധികാരിയും ഇൻകാസ്​ ഫുജൈറ പ്രസിഡന്‍റുമായ ജോജു മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗാത്മകതയും നേതൃത്വഗുണങ്ങളും വളർത്തുന്നതിൽ ജെ.സി.സി കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഒരു വർഷം മുമ്പ് ലുലു ഫുഡ് കോർട്ടിൽ നടന്ന ആദ്യ ആലോചനായോഗത്തിൽ ആരംഭിച്ച കൂട്ടായ്മ ഇന്ന് 200-ലധികം കുട്ടികളുടെ സൗഹൃദത്തിന്‍റെയും കഴിവുകളുടെയും നേതൃത്വത്തിന്‍റെയും വേദിയായി വളർന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജെ.സി.സി സഹരക്ഷാധികാരിയും ഇന്ത്യൻ സോഷ്യൽ ക്ലബ്​ ഫുജൈറ ജനറൽ സെക്രട്ടറിയുമായ സഞ്ജീവ് മേനോൻ പറഞ്ഞു. അനുരഞ്ജ് സന്തോഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അന്ന എലിസബത്ത് ജിനീഷ് സ്വാഗതം പറഞ്ഞു.

ജെ.സി.സി കോഓഡിനേറ്റർ കെ.സി. സ്മിത ആമുഖപ്രഭാഷണം നടത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻകാസ്​ സ്റ്റേറ്റ് സെക്രട്ടറിയുമായ അനീഷ് ആന്‍റണി, ബിൻസി എസ്. പോൾ എന്നിവർ സംസാരിച്ചു. ട്രഷറർ ആന്‍റണി മനു നന്ദി പറഞ്ഞു.

വൈസ് പ്രസിഡന്‍റ്​ അൽ ആമീൻ, ജോ. സെക്രട്ടറി നെയ്തൻ ജോ റോണി, ആർട്സ് കോർഡിനേറ്റർ ഡെയിൻ ബിജോയ്, സ്പോർട്സ് കോർഡിനേറ്റർ നിദാൽ നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചീഫ് കോർഡിനേറ്റർ ഷജിൽ വടക്കേകണ്ടി, വിബ്​ജിയോർ അഡ്വൈസർമാരായ വിജി സന്തോഷ്, നസീറ റാഫി, ജിജി ജിനീഷ്, റോജിനി വിനീഷ്, രഞ്ജിത്ത് രാജേന്ദ്രബാബു, രേഷ്മ റിനു എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - JCC celebrates its first anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.