ദുബൈ പൊലീസിലെ മുതിർന്ന ഓഫിസർ മേജർ ജനറൽ ഖലീഫ അൽ മുഹൈരി അന്തരിച്ചു

ദുബൈ: ദു ബൈ പൊലീസിന്‍റെ തുടക്കകാലത്ത് പ്രവർത്തിച്ച പ്രമുഖനായ മേജർ ജനറൽ ഖലീഫ ബിൻ ദഹെൻ അൽ മുഹൈരി അന്തരിച്ചു. 1956ൽ വെറും പതിനഞ്ചാം വയസ്സിൽ ദുബൈ പൊലീസിൽ ചേർന്ന അദ്ദേഹം, അന്ന് സേനയിലേക്ക് നിയോഗിക്കപ്പെട്ടവരിൽ എട്ടാമത്തെയാളായിരുന്നു (പൊലീസ് നമ്പർ 8). ഒടുവിൽ മേജർ ജനറൽ പദവിയിലെത്തിയാണ് വിരമിച്ചത്.തുടക്കകാലത്ത് നാദ് അൽ ശെബ പൊലീസ് സ്റ്റേഷന്‍റെ മേധാവിയായും അദ്ദേഹം തിളങ്ങി. ദുബൈ പൊലീസിന്‍റെ ആദ്യകാല വിദേശ കമാൻഡർമാരുടെ കീഴിലും പിന്നീട് സ്വദേശി നേതൃത്വത്തിന് കീഴിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - Major General Khalifa Al Muhairi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.