സി.ഐ.ഡി ഡയറക്ടർ കേണൽ ഉമർ അഹമ്മദ് അബു അൽ സൗദ്

കമ്പ്യൂട്ടർ മോഷണ സംഘത്തെ ഷാർജ പൊലീസ് അറസ്​റ്റ്​ ചെയ്തു

ഷാർജ: 24 ലക്ഷം ദിർഹം വിലമതിക്കുന്ന 662 കമ്പ്യൂട്ടറുകൾ ഇലക്ട്രോണിക് കമ്പനിയുടെ വെയർഹൗസിൽനിന്ന് മോഷ്​ടിച്ച ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 11 അംഗ സംഘത്തെ ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ഡിപ്പാർട്​മെൻറ്​ (എസ്.പി) അറസ്​റ്റ് ചെയ്തു. മോഷണമുതലുകൾ കൊണ്ടുപോകാനായി സംഘം രണ്ടു കാറുകൾ മോഷ്​ടിച്ചിരുന്നു.

തെളിവുകൾ പൂർണമായും നശിപ്പിക്കാൻ വെയർഹൗസിലെ സി.സി.ടി.വി ഇൻസ്​റ്റലേഷനുകൾ മുറിച്ചുമാറ്റുകയും സർവർ മോഷ്​ടിക്കുകയും ചെയ്തു. പരാതി ലഭിച്ച ഉടനെ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് സി.ഐ.ഡി ഡയറക്ടർ കേണൽ ഉമർ അഹമ്മദ് അബു അൽസൗദ് പറഞ്ഞു. തെളിവുകളുടെ അഭാവത്തിലും മോഷണരീതികൾ സവിസ്തരം പഠിച്ച പൊലീസ് നടത്തിയ രഹസ്യ നീക്കത്തിൽ പ്രതികൾ അകപ്പെടുകയായിരുന്നുവെന്ന് സൗദ് പറഞ്ഞു. പ്രതികളുടെ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ നീക്കങ്ങളിൽ മോഷണമുതലുകൾ കണ്ടെത്തി. ഇവരെ കോടതിയിൽ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.