Posted On
date_range Updated On
date_range ഷാർജ - കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
കോഴിക്കോട്: ഷാർജ - കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യു.എ.ഇ സമയം ഉച്ചക്ക് 2.40 ന് പുറപ്പെടേണ്ട IX 354 വിമാനമാണ് റദ്ദാക്കിയത്. പെരുന്നാളിന് നാട്ടിലേക്ക് തിരിച്ച നിരവധി പേരുടെ യാത്ര ഇതോടെ മുടങ്ങി.
ഇന്ന് പുലർച്ചെ കരിപ്പൂരിലെത്തിയ മൂന്ന് വിമാനങ്ങൾ കാലാവസ്ഥ മോശമായത് കാരണം വഴിതിരിച്ച് വിട്ടിരുന്നു. ദോഹയിൽ നിന്നും അൽഐൻ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻെറ രണ്ട് വിമാനങ്ങളാണ് കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടത്. ഒമാൻ എയറിൻെറ മസ്കത്ത്- കോഴിക്കോട് വിമാനവും കരിപ്പൂരിൽ ഇറക്കാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.