ഷാർജ: വിദ്യാഭ്യാസമില്ലായ്മയല്ല മറിച്ച് മാനവികതയും മൂല്യങ്ങ ളൂം കൈമോശം വന്നതാണ് സമകാലീന യുവതയെ ബാധിച്ച വലിയ വിപത്തെന്ന് കേ രള പി.എസ്.സി മെമ്പർ ടി.ടി. ഇസ്മയിൽ പറഞ്ഞു. ശവപ്പെട്ടിയിൽ നവവരനെ ആനയിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയത് അതീവ ഗൗരവമായി കാണേതുണ്ട്. വിദ്യാസമ്പന്നരെ പോലും ബാധിച്ചിരിക്കുന്ന ഇത്തരം മൂല്യത്തകർച്ചകൾക്കെതിരെ മുന്നിട്ടിറങ്ങണമെന്നും ഷാർജ കെ.എം.സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് അദ്ദേഹം പറഞ്ഞു.
ഹാരിസ് കോമത്ത് ഖിറാഅത്ത് നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എൻ.പി. ജോൺസൺ, മുസ്തഫ മുട്ടുങ്കൽ, അബ്ദുല്ല മല്ലശ്ശേരി, നിസാർ വെള്ളികൂളങ്ങര,സഹദ് പുറക്കാട്, കെ.ടി.കെ.മൂസ്സ,അബ്ദുറഹിമാൻ മാസ്റ്റർ, കാദർ, ബഷീർ ഇരിക്കൂർ,കാസിം ഈ നോളി, അഷ്റഫ് അത്തോളി എന്നിവർ പ്രസംഗിച്ചു. സുബൈർ തിരുവങ്ങൂർ,ഫൈസൽ കൊടശ്ശേരി,സിറാജ് ജാതിയേരി,ഇസ്മായിൽ കാട്ടിൽ,ഷാഫി വള്ളിക്കാട്,അബ്ബാസ് ടി.കെ.ഹാഷിം പുന്നക്കൽ, റിയാസ് കാന്തപുരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.