ഷാർജ കെ.എം.സി.സി സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികളുടെ
സമാപന സമ്മേളനം കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: സുരക്ഷിതത്വബോധമാണ് യു.എ.ഇയെ വേറിട്ടുനിർത്തുന്നതെന്ന് കെ.പി.എ. മജീദ് എം.എൽ.എ. ഷാർജ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയദിനാഘോഷ പരിപാടികളുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല ചേലേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദ്, സംസ്ഥാന വനിതലീഗ് പ്രസിഡന്റ് സുഹറ മമ്പാട്, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, കണ്ണൂർ കോർപറേഷൻ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, ഐ.എ.എസ് ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ്, ജനറൽ സെക്രട്ടറി ടി.വി. നസീർ, ഡോ. ഇ.പി. ജോൺസൺ, അഡ്വ. സിറാജുദ്ദീൻ, ഹാഷിം നൂഞ്ഞേരി, അബ്ദുല്ല മല്ലച്ചേരി, ത്വാഹ സുബൈർ ഹുദവി, ബഷീർ പടിയത്ത് എന്നിവർ സംസാരിച്ചു. മുജീബ് തൃക്കണാപുരം സ്വാഗതവും സൈദ് മുഹമ്മദ് അൽ തഖ്വ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.