ഷാര്‍ജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താറിൽ അന്‍സാര്‍ നന്മണ്ട പ്രഭാഷണം നിർവഹിക്കുന്നു
ഷാര്‍ജ: നോമ്പുതുറക്കെത്തിയവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്കി ഷാര്‍ജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി. റമദാനിന്റെ പതിനാലാം ദിനം ഷാര്‍ജ കെ.എം.സി.സി ഇഫ്താര്‍ ടെന്റിലൊരുക്കിയ സംഗമത്തിലാണ് ബിരിയാണിക്കും ഫ്രൂട്സിനും പുറമേ ജ്യൂസും വിവിധ തരം പൊരിക്കടികളുമൊരുക്കി വിരുന്നുകാരെ നാദാപുരം കമ്മിറ്റി സൽക്കരിച്ചത്.
വിവിധ രാജ്യക്കാരായ 1400ലധികം പേര് പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഷാര്‍ജ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡന്റ് പി.പി റഫീഖ് അധ്യക്ഷത വഹിച്ചു.
കെ.വി.കെ ജാതിയേരിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി സ്റ്റേറ്റ് പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് കയ്യാല സ്വാഗതം പറഞ്ഞു. പ്രഗല്ഭ പ്രസംഗകന് അന്‍സാര്‍ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം, വൈസ് പ്രസിഡന്റ് ടി. ഹാഷിം, കബീര്‍ ചാന്നാങ്കര, ത്വയ്യിബ് ചേറ്റുവ, സെക്രട്ടറി നസീര്‍ കുനിയില്‍, ഫസല്‍ തലശ്ശേരി, ഷാനവാസ് കെ.എസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എ.ടി അബൂബക്കര്‍ എന്നിവർ സംസാരിച്ചു. സുബൈര്‍ മസാക്കിന് പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.മണ്ഡലം നേതാക്കളായ ലിയാഖത്തലി, ഷംസു വാണിമേല്‍, ഫൈസല്‍ എരെറക്കല്, കെ.സി.കെ ഇസ്മായില്‍, സജീർ അടുക്കത്ത്, ഫൈസല്‍ വാണിമേല്‍, പി.കെ റാഷിദ്, നിസാര്‍ മാലോല്‍, ഷബീര്‍, കെ.വി.കെ ജാതിയേരി ജാഫർ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.